കാഞ്ഞങ്ങാട്: രണ്ടു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ ലേലം കൊള്ളാനാളില്ല. കോടികള്‍ ചെലവിട്ടാണ് ആലാമിപ്പള്ളി ബസ് ടെര്‍മിനലില്‍ നിര്‍മ്മിച്ചത്.
ഹഡ്കോയില്‍ നിന്നും അഞ്ചുകോടിയില്‍ പരം രൂപ വായ്പയെടുത്താണ് നഗരസഭ ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ഭരണസമിതി രണ്ടു തവണയും നിലവിലുള്ള ഭരണസമിതി ഒരുതവണയും കടമുറികള്‍ ലേലത്തിനു വച്ചുവെങ്കിലും ആരും പങ്കെടുത്തില്ല.
കഴിഞ്ഞ ഭരണസമിതി മുറികളുടെ നിരതദ്രവ്യവും വാടകയും കുത്തനെ കൂട്ടിയതാണ് കടമുറികള്‍ ലേലത്തിനെടുക്കുന്നതില്‍ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കുന്നതെന്ന് പറയുന്നു. മൂന്നു നിലകളിലായി നൂറിലേറെ മുറികളുണ്ട്.
രണ്ടു വര്‍ഷമായിട്ടും കട മുറികള്‍ ലേലത്തില്‍ പോകാത്തതിനാല്‍ ഇതുവരെ നഗരസഭയ്ക്ക് ഒരു വരുമാനവും ഇതില്‍ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതി ആരോടും ചര്‍ച്ച ചെയ്യാതെ എടുത്ത നിലപാടുകളാണ് ടെര്‍മിനലിനെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് ആരോപിക്കപ്പെടുന്നുന്നു.
നഗരസഭ നിശ്ചയിച്ച പ്രകാരം ബസുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നുണ്ടെന്നും മറ്റ് നടപടികള്‍ അടുത്തമാസത്തോടെ പുനരാരംഭിക്കാനാകുമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
മുറികള്‍ ലേലത്തില്‍ പോകാത്ത സാഹചര്യത്തില്‍ വ്യവസ്ഥകള്‍ വീണ്ടും പുതുക്കി സര്‍ക്കാരിലേക്കയക്കണം. അനുമതി കിട്ടിയാല്‍ മാത്രമേ വാടകയും നിരതദ്രവ്യവും കുറയ്ക്കാന്‍ പറ്റുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: