കൊച്ചി : മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് മൂകാംബികയില്‍ നിന്നും കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്്. മൂകാംബികയിലെ ലോഡ്ജില്‍ ഇയാള്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അവര്‍ കടന്നു കളഞ്ഞു.
സനു മോഹന്‍ അവിടെ നിന്നും ഗോവയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസുള്ളത്. മൂകാംബികയില്‍ ആറ് ദിവസത്തോളം കഴിഞ്ഞ സനു മോഹന്‍ ആ പ്രദേശത്ത് സുഹൃത്തുക്കളുണ്ടോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ ഇന്നുകൂടി മൂകാംബികയില്‍ തിരച്ചില്‍ നടത്തി തുടര്‍ന്ന് ഗോവ കേന്ദ്രീകരിക്കാനാണ് നിലവില്‍ പോലീസിന്റെ തീരുമാനം.
പൂനെയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സനു മോഹന്റെ പേരിലുള്ളത്. ഇയാള്‍ക്ക് മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
അതിനിടെ വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും സൂചന. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഐസ്ക്രീമിലോ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ആല്‍ക്കഹോള്‍ കലര്‍ത്തി കുട്ടിക്ക് നല്കിയ ശേഷം സനു മോഹന്‍ കുട്ടിയെ അപായപ്പെടുത്തിയതായിരിക്കാം എന്നാണ് പോലീസ് വിലയിരുത്തുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുകളും മറ്റും ഉള്ളതിനാല്‍ താനും, മകളും ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനാണ് സനു മോഹന്‍ ശ്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: