ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് നടന് വിവേകിന്റെ അകാല നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി. പ്രശസ്ത തമിഴ് നടന് വിവേകിന്റെ അകാല നിര്യാണം നിരവധി പേരെ ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. ഹാസ്യരംഗങ്ങളിലെ അദ്ദേഹത്തിന്റെ ടൈമിങ്ങും, ബുദ്ധിപരമായ സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. വിവേകിന്റെ സിനിമകളിലും ജീവിതത്തിലും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ താത്പര്യം തിളങ്ങി. അദ്ദേഹത്തിന്റെ കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍ എന്നിവരെ അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
തമിഴ് നടന് വിവേകിന്റെ നിര്യാണത്തില്‍ നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവെ ഇന്ന് പുലര്‍ച്ചെ ദേഹ വിയോഗം നടന്നത്. തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ 1961 നവംബര്‍ 19 നാണ് വിവേകാനന്ദന് എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം. മദ്രാസ് ഹ്യൂമര്‍ക്ലബിന്റെ സ്ഥാപകന്‍ പി.ആര്. ഗോവിന്ദരാജന്‍ സംവിധായകന് കെ. ബാലചന്ദറിനെ പരിചയപ്പെടുത്തിയ ശേഷം സിനിമാ രംഗത്തേയ്ക്ക്.
സംവിധായകന് കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായി പ്രവര്‍ത്തിച്ചു. 1987 പുറത്തിറങ്ങിയ ‘മാനതില് ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. 2009ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. സാമി, ശിവാജി, അന്യന്, ഖുഷി, റണ്‍, ഷാജഹാന് തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: