ന്യൂദല്‍ഹി: ലോകത്തെ ആകെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ കൊറോണ വൈറസിനെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനമായി ഡബിള്‍ മാസ്കിങ് അഥവാ രണ്ടു മാസ്കുകളുടെ ധാരണം മാറുന്നെന്ന് ആരോഗ്യ വിദഗ്ധര്‍. വൈറസിന്റെ വകഭേദവും ദ്രുതഗതിയില്‍ സംഭവിക്കുന്നതിനാല്‍ കോവിഡിനെ അകറ്റി നിര്‍ത്താന്‍ ജനങ്ങള്‍ രണ്ടു മാസ്കുകള്‍ ഉപയോഗിക്കണമെന്ന് ഉപദേശിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, സിംഗിള്‍ മാസ്കുകള്‍ കോവിഡിനെ പ്രതിരോധിക്കുമെങ്കിലും ഇരട്ട മാസ്കുകള്‍ ശക്തമായ പരിരക്ഷ നല്‍കുന്നുമെന്ന് തെളിഞ്ഞു.
ഇരട്ട മാസ്കിംഗ് എന്താണ്?
കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ശസ്ത്രക്രിയാ മാസ്കും അതിനു മുകളില്‍ ഒരു തുണി മാസ്കും ധരിക്കുന്നതിനെയാണ് ഇരട്ട-മാസ്കിംഗ് എന്ന് പറയുന്നത്.
ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഗവേഷണത്തിന്റെ ഭാഗമായി ആറടി അകലെ സ്ഥാപിച്ച് ഒന്നില്‍ നിന്ന് എത്ര കണികകള്‍ പുറത്തുവിടുകയും മറ്റൊന്ന് ശ്വസിക്കുകയും ചെയ്യുന്നുവെന്ന് പരിശോധിക്കുന്നു. ഒരാള്‍ ഒരു മാസ്ക് ധരിക്കുമ്പോള്‍, 40 ശതമാനം കണങ്ങളെ ഇത് തടഞ്ഞു, രണ്ട് മാസ്കുകള്‍ ധരിച്ചവരില്‍ 80 ശതമാനത്തിലധികം.അധിക പാളി ഒരു അധിക തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മൂക്കിലൂടെയോ വായിലൂടെയോ വൈറസ് പ്രവേശിക്കുന്നത് തടയുന്നെന്നും തെളിഞ്ഞു.
ഇരട്ട മാസ്ക് ഏതു തരം?
1.സര്‍ജിക്കല്‍ മാസ്ക്
2. തുണികൊണ്ടുള്ള മാസ്ക്
നിലവിലെ വൈറസ് പടരുന്നതിന്റെ വേഗത വളരെ കൂടുതല്‍ ആയതിനാല്‍ അത് ഒഴിവാക്കാന്‍, പരമാവധി സംരക്ഷണം ആവശ്യമാണ്. സര്‍ജിക്കല്‍ മാസ്കും അതിന് മുകളില്‍ ഒരു തുണി മാസകും ഉപയോഗിച്ചാല്‍ 95% വരെ സംരക്ഷണം വര്‍ദ്ധിപ്പിക്കുമെന്ന് ഫോര്‍ട്ടിസ്-സി-ഡോക് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡയബറ്റിസ്, മെറ്റബോളിക് ഡിസീസസ്, എന്‍ഡ് ചെയര്മാന് അനൂപ് മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: