ബ്രസീലിയ: കോവിഡിന്റെ രണ്ടാം വരവില്‍ വീണ്ടും ആഘാതമേറ്റ് ബ്രസീല്‍. ഇക്കുറി കുട്ടികളുടെ കൂട്ടമരണമാണ് ബ്രസീലിന്റെ ഉറക്കം കെടുത്തുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇതുവരെ 1300 കുട്ടികള്‍ മരിച്ചു. ഇതോടെ ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സനാരോയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്.
ബ്രസീലില്‍ കോവിഡ് ബാധയില്‍ ഫിബ്രവരി 2020നും മാര്‍ച്ച് 2021നും ഇടയില്‍ മരിച്ച് ഒമ്പത് വയസ്സിന് താഴെയുള്ള 852 കുട്ടികളാണ്. അതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് ബാധയില്‍ മരിച്ചത് അഞ്ഞൂറിലേറെ കുട്ടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: