മീനങ്ങാടി: ഭൂ സുപോഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഭാരതീയ വിദ്യാനികേതന്‍, വയനാട് മീനങ്ങാടി വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ സഹകരണത്തോടെ മീനങ്ങാടി നരനാരായണാശ്രമത്തില്‍ നടന്നു. പതിനായിരം വര്‍ഷത്തെ കാര്‍ഷിക പാരമ്പര്യം നഷ്ടപ്പെടാതിരിക്കാനും ഋഷി സംസ്കൃതിയും കൃഷി സംസ്കൃതിയും തമ്മിലുള്ള സമന്വയം സംരക്ഷിക്കാനും പരമ്പാഗത കാര്‍ഷിക സംസ്കൃതിയെ കാത്തുരക്ഷിക്കാനും ഗോ ആധാരിത കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കാനുമായാണ് ഭൂ സുപോഷണ യജ്ഞം. ഭൂമിപൂജയും ഗോപൂജയും വിദ്യാമന്ദിരം പ്രസിഡന്റ് എം.വി. ശിവന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിച്ചു.
വിദ്യാഭാരതി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍സിറ്റി രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. നരനാരായണാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി, രാഷ്ടീയ സ്വയംസേവ സംഘം കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ജി. സുരേഷ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ അദ്ധ്യക്ഷന്‍ കെ. മുരളി അദ്ധ്യക്ഷഭാഷണം നടത്തി.
വിവേകാനന്ദ വിദ്യാമന്ദിരം പ്രധാനദ്ധ്യാപകന് എ.ജി. പ്രദീഷ് സ്വാഗതവും ജില്ലാ സംയോജകന്‍ വി.ജി. സന്തോഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് സ്വാമി ഹംസാനന്ദപുരി ആശ്രമ പരിസരത്ത് വൃക്ഷത്തൈ നട്ടു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.കെ. ബാലന്, ജില്ലാ ട്രഷറര്‍ ടി.വി. രാഘവന്, വിദ്യാലയ സെക്രട്ടറിമാര്‍, പ്രധാന അദ്ധ്യാപകര്‍, ടീച്ചര്മാര് തുടങ്ങി നൂറോളം പേര് ഓണ്‍ലൈനിലൂടെ പങ്കെടുത്തു. വരുന്ന മൂന്നു മാസക്കാലം വയനാട് ജില്ലയിലെ വിദ്യാനികേതന്റെ 16 വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന പോഷക ഗ്രാമ കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ക്കായി ജൈവകൃഷി പരിപാലന ക്ലാസ്സുകളും ഭൂമി പൂജ, ഗോപൂജ, വൃക്ഷത്തൈ നടല്‍ തുടങ്ങിയവും നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: