ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ വിരമിക്കുന്ന സാഹചര്യത്തില്‍ ഒഴിവിലേക്ക് സുശീല്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ചൊവ്വാഴ്ച സുശീല്‍ ചന്ദ്ര ചുമതലയേല്‍ക്കും.
നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീല്‍ ചന്ദ്ര. 2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വര്‍ഷം മേയ് 14 വരെയാണ് കാലാവധി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: