ചെന്നൈ: ആദ്യ ഗെയിമല്ല, ചാമ്പ്യന്‍ഷിപ്പ് നേടുന്നതാണ് പ്രധാനമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പതിനാലാമത് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് രണ്ട് വിക്കറ്റിന് തോറ്റശേഷം പ്രതികരിക്കുകയായിരുന്നു രോഹിത്.
ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നതാണ് പ്രധാനമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് അത്ര പ്രാധാന്യമില്ല. മികച്ച പോരാട്ടമാണ് ഞങ്ങള്‍ നടത്തിയത്. ഞങ്ങളുടെ സ്കോര്‍ (159 ) കുറഞ്ഞുപോയി. ഇരുപത് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വിജയിക്കാനായേനെ. ഞങ്ങള്‍ ചില പിഴവുകള്‍ വരുത്തി. അത് സാധാരണ സംഭവിക്കുന്ന കാര്യമാണെന്നും രോഹിത് പറഞ്ഞു.
വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ട് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മുംബൈയുടെ ഇന്നിങ്സ് 159 റണ്‍സിലെത്തിനിന്നു. തുടര്‍ന്ന്് 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ്് നഷ്ടത്തില്‍ വിജയം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: