ന്യൂദല്‍ഹി: തെറ്റിദ്ധാരണമൂലമാണ് കൂച്ച് ബീഹാറിലെ പ്രദേശവാസികള്‍ സിഐഎസ്എഫ് ജവാന്മാരെ ആക്രമിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അഭിപ്രായപ്പെട്ടു.
ആക്രമണം പിന്നീട് വെടിവെപ്പില്‍ കലാശിക്കുകയും നാല് പേരുടെ കൊല്ലപ്പെടുകയും ചെയ്തു. കൂച്ച് ബീഹാറിലെ സീതാകുച്ചി നിയോജകമണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്.
126ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് പ്രക്രിയ സുഗമമായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. മണിക് എന്ന ചെറിയ ആണ്‍കുട്ടിക്ക് അസുഖം വന്നു. രണ്ടോ മൂന്ന് പ്രദേശവാസികളായ സ്ത്രീകള്‍ അവനെ ശുശ്രൂഷിക്കുകയായിരുന്നു. ഇത് കണ്ട ഒരു ജവാന് കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ചു. കുട്ടിയെ പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കണോ എന്നും തിരക്കി. എന്നാല്‍ ചില പ്രദേശവാസികള്‍ കരുതിയത് ഈ ആണ്‍കുട്ടിയെ ജവാന്മാര് തല്ലിയെന്നാണ്. ഇതോടെ പൊടുന്നെ 300-350 പേര് ഒത്തുകൂടി അടുക്കളയില്‍ നിന്നുള്ള ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ജവാന്മാരെ ആക്രമിച്ചു. പിന്നീട് ജനം പോളിംഗ് ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ ശ്രമിച്ചു. – തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
ഇതോടെയാണ് സി ഐഎസ്എഫ് കൂടുതല്‍ പേരെ വിളിച്ചുവരുത്തി. ഇവരുടെ വാഹനവും പ്രദേശ വാസികള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ വെടിവെപ്പ് നടത്തേണ്ടിവന്നു. ഇപ്പോള്‍ അന്തരീക്ഷം നിയന്ത്രണാധീനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: