മ്യാന്മര്: സൈനിക അട്ടമറിയും സൈനിക അതിക്രമവും നേരിടാന്‍ മ്യാന്മര് പൗരന്മാര് കൂട്ടത്തോടെ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ഇന്ത്യയില്‍ അഭയം തേടുകയാണെന്ന് ബിബിസി ലേഖകന്‍ പറയുന്നു.
മൂന്നാമത്തെ ശ്രമത്തിലാണ് മഖായി കുടുംബത്തിന് ഇന്ത്യയില്‍ എത്താന്‍ സാധിച്ചത്. കാടിനുള്ളില്‍ ഒരു ചളിപ്പാത ഉപയോഗിച്ചാണ് ഈ കുടുംബം മ്യാന്മറില് നി്ന്നും ഇന്ത്യയില്‍ എത്തിയത്. മറ്റ് ചിലര്‍ ഒരു രഹസ്യപ്പാത ഉപയോഗിച്ചാണ് ഇന്ത്യയില്‍ എത്തിയത്. മറ്റൊരു 42കാരി അതിര്‍ത്തി ജില്ലയായ തമുവില്‍ നിന്നും തന്റെ രണ്ടു സഹോദരിമാര്‍ക്കൊപ്പമാണ് ഇന്ത്യയില്‍ എത്തിയത്. ഇവര്‍ മണിപ്പൂരിലേക്ക് കടന്നതായാണ് പറയുന്നത്.
ഫിബ്രവരി മുതലാണ് പണ്ട് ബര്‍മ്മ എന്നറിയപ്പെടുന്ന മ്യാന്മറില് കലാപം തുടങ്ങിയത്. കലാപത്തില്‍ സേന അവിടെ ജനാധിപത്യരീതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ആംഗ് സാന്‍ സൂകിയുടെ സര്‍ക്കാരിനെ അട്ടിമറിക്കുകയും അവരെ തടങ്കലിലാക്കുകയും ചെയ്തു. പിന്നീട് നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അതിക്രൂരമായി സൈന്യം അടിച്ചമര്‍ത്തി. 43 കുട്ടികളുള്‍പ്പെടെ 600 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: