കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരമാകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവന്തപുരത്തെ വസതിയില്‍ ഇന്നെലയായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് പ്രിവന്റീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ അതീരഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഒദ്യോഗിക വസതിയില്‍വച്ച് നടത്തിയ മൊഴിയെടുക്കല്‍ അഞ്ചു മണിക്കൂറോളം നീണ്ടു. രണ്ടു മാസമായി സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ശ്രമിച്ചുവരികായയിരുന്നു.
മൂന്നുതവണ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടിസിന് നിയമസഭാ സെക്രട്ടേറിയറ്റ് ആണ് മറുപടി നല്‍കിയത്. ഭരണഘടനാ പദവിയുള്ള ഒരാളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അധികാരമില്ലെന്നായിരുന്നു ഈ മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു രണ്ടാമത്തെ നോട്ടിസിനോടുള്ള പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാമെന്നും മറുപടി നല്കി.
തുടര്‍ന്ന് എട്ടാം തീയതി നോട്ടിസ് നല്‍കിയെങ്കിലും അന്നും ഹാജരായിരുന്നില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഒഴിഞ്ഞുമാറിയത്. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്ക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ, യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന പലപ്രാവശ്യം വിദേശത്തേക്ക് ഡോളര്‍ കടത്തിയതായി സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഈ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും സ്പീക്കര്‍ക്കും പങ്കുണ്ടെന്നും ഇരുവരുടെയും മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: