തിരുവനന്തപുരം: താന്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
എന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണ്. ഒരു ആത്മഹത്യയുടെ മുന്നില്‍ അഭയം പ്രാപിക്കുന്ന ആളല്ലതാനെന്നും അദേഹം പറഞ്ഞു. രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ രീതിയിലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നത്. പത്തു വയസില്‍ സിപിഎമ്മില്‍ ചേര്‍ന്ന ആളാണ് താനെന്നും സ്പീക്കര്‍ പറഞ്ഞു. പനി പിടിച്ചതിനാല്‍ വിശ്രമമായിരുന്നു. ആത്മഹത്യശ്രമം നടത്തിയെന്നുള്ള വാര്‍ത്തകള്‍ ശുദ്ധ കളവാണ്. ഇത് അധമമാധ്യമ പ്രവര്‍ത്തനമാണെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: