ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി കുറഞ്ഞ ചെലവില്‍ ടെന്റ് ക്യാമ്പ് ഒരുക്കി കെ.എസ്.ആര്.ടി.സി. രണ്ടു ടെന്റുകളാണ് ആദ്യഘട്ടത്തില്‍ കെ.എസ്ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. 200 രൂപ നിരക്കാണ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. നാലുപേര്‍ക്ക് കഴിയാവുന്ന ടെന്റായതിനാല്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ നാലു പേര്‍ക്ക് 700 രൂപക്ക് ടെന്റ് ലഭിക്കും. ക്യാമ്പ് ഫയര്‍ നടത്തുവാനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞെന്നു. 2000 രൂപയാണ് ഇതിന് ഈടാക്കുന്നത്. സ്ലീപ്പര്‍ ബസ് ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്കാണ് ഈ സൗകര്യത്തിന് മുന്‍ഗണനയെന്നും കെ.എസ്.ആര്.ടി.സി ഫേസ്ബുക്കില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘മൂന്നാര്‍’ മനസ്സിന് കുളിര്‍മയും സന്തോഷവും പകരുന്ന മായികലോകം.കുറച്ചു കാലം മുന്‍പ് ഞങ്ങള്‍ സോഷ്യല്‍ മീഡിയ സെല്‍ നല്കിയ വിവരണത്തിന് നിങ്ങള്‍ നല്കിയ സ്വീകരണം സ്മരിച്ചു കൊണ്ട് വീണ്ടും യാത്രക്കാരുടെയും സഞ്ചാരികളുടെയും സൗകര്യാര്‍ത്ഥം വീണ്ടും പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് കെ എസ്സ് ആര് ടി സി.
‘വിനോദ സഞ്ചാരികള്‍ക്കായി ടെന്റെ ക്യാമ്പ് ഒരുക്കി കെ എസ്സ് ആര് ടി സി’
മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കെ എസ്സ് ആര് ടി സി’ ഒരുക്കിയ ടെന്റെല് അന്തിയുറങ്ങാം. രണ്ട് ടെന്റെ കളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാര്‍ ബസ്സ് ഡിപ്പോയ്ക്ക് സമീപം പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിച്ച് അന്തിയുറങ്ങാം.
200 രൂപ നിരക്കാത്ത് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. നാലുപേര്‍ക്ക് കഴിയാവുന്ന ടെന്റായതിനാല്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ നാലു പേര്‍ക്ക് 700 രൂപക്ക് ടെന്റെ ലഭിക്കും.ക്യാമ്പ് ഫയര്‍ നടത്തുവാനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു 2000 രൂപയാണ് ഈ ടാക്കുന്നത് . സ്ലീപ്പര്‍ ബസ് ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്കാണ് ഈ സൗകര്യത്തിന് മുന്‍ഗണന.
വീണ്ടും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ കെ എസ്സ് ആര് ടി സി’ എന്നും എപ്പോഴും എവിടെയും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
MUNNAR(മൂന്നാര്‍ )കെ എസ്സ് ആര് ടിസി
Phone -0486-5230201
email: [email protected]
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation
വാട്സാപ്പ് നമ്പര്‍ – 8129562972
വെബ് സൈറ്റ് : www.keralartc.com
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
പ്രതികരിക്കാൻ ഇവിടെ എഴുതുക: