പെരുമ്പാവൂര്‍: അനധികൃത കുടിയേറ്റത്തൊഴിലാളികളുടെ ഹബ്ബായി മാറിയ കേരളത്തില്‍ അവരുടെ അക്രമങ്ങളും കൂട്ടബലാത്സംഗവും വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം പെരമ്പാവൂരിലെ കൂട്ടബലാത്സംഗക്കേസാണ്.
നാല് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ബിരിയാണിയുണ്ടാക്കാന്‍ വിളിച്ച അന്യസംസ്ഥാനത്തൊഴിലാളി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സലിം മൊണ്ടാല്‍, മുല്ക്കന് അന്‍സാരി, മോനി മുനിറൂള്‍, ഷക്കീല്‍ മൊണ്ടാല്‍ എന്നീ ബംഗാളില്‍ നിന്നെത്തിയെ നാല് പേരാണ് പൊലീസില്‍ പിടയിലായത്.
സംഭവം ഉണ്ടായതിന് ശേഷം നാല്പേരും കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ച്ച് 30 മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പിന്നീട് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ മാര്‍ച്ച് 6ന് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ആഗസ്തില്‍ മൂന്ന് കുടിയേറ്റത്തൊഴിലാളികള്‍ എറണാകുളത്ത് ഒരു 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതില്‍ ഷഹീദ്, ഫര്‍ഹദ് ഖാന്, ഹനീഫ എന്നിവരെ പിടികൂടി. മാര്‍ച്ച് മൂതല്‍ ഈ പെണ്‍കുട്ടിയെ ആറംഗ സംഘം തുടര്‍ച്ചയായി പീഢിപ്പിക്കുകയായിരുന്നു.
2019 നവമ്പറില്‍ നാല്പത് കാരിയായ സ്ത്രീയെ ഉമര്‍ അലി എന്ന അസം സ്വദേശി ക്രൂരമായാണ് കൊലചെയ്തത്. ഉമര്‍ മയക്കമരുന്നിനടിമയാണ്. ഉമറിന്റെ ആക്രമണത്തില്‍ സ്ത്രീ ബോധരഹിതയായി. പിന്നീട് ഉമര്‍ ഇവരെ ബലാത്സംഗം ചെയ്യുകയും അതിന് ശേഷം തലക്കടിച്ച് കൊല്ലുകയും. ഉമറിന്റെ കുറ്റകൃത്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ കേസ് ദേശീയശ്രദ്ധ പിടിച്ചുപറ്റി.
2018 ജൂലായില്‍ പെരുമ്പാവൂരില്‍ ഡിഗ്രിവിദ്യാര്‍ത്ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊന്ന ക്രൂരസംഭവം അരങ്ങേറിയത്. ബംഗാളില്‍ നിന്നുള്ള മുള്ള എന്ന യുവാവായിരുന്നു ഇതിന് പിന്നില്‍. നിമിഷ തമ്പിയുടെ വീട്ടില്‍ പണം മോഷ്ടിക്കാന്‍ അതിക്രമിച്ച് കടന്നതാണ് മുള്ള. അടുക്കള ഭാഗത്ത് എത്തിയ ഇയാള്‍ നിമിഷയുടെ അമ്മൂമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത നിമിഷ തമ്പിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. ഇതോടെ കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരെ പ്രദേശവാസികള്‍ സമരം കടുപ്പിച്ചതോടെ കുറെപ്പേര് പ്രദേശം ഒഴിഞ്ഞുപോകേണ്ടി വന്നു.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ജിഷയുടെ കൊലപാതകം. അമീര്‍ ഉള് ഇസ്ലാം എന്ന അസം സ്വദേശിയായിരുന്നു ജിഷയെ ബലാത്സംഗം ചെയ്തശേഷം കൊന്നത്. പലകുറി കുത്തേറ്റാണ് ജിഷ മരിച്ചത്. ദാഹിച്ച ജിഷ വെള്ളം ചോദിച്ചപ്പോള്‍ അമീര്‍ മദ്യമാണ് വായില്‍ ഒഴിച്ചുകൊടുത്തത്. കേരളത്തില്‍ നിന്നും രക്ഷപ്പെട്ട അമീറിനെ പിന്നീട് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് പിടികൂടിയത്.
കോടതി നടപടികളുടെ സങ്കീര്‍ണ്ണതകള്‍ മൂലം പല മുസ്ലിം കുറ്റവാളികളും രക്ഷപ്പെടുകയാണ്. ഇരകള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന സര്‍ക്കാരിന്റെ നിസ്സംഗമായ കാഴ്ചപ്പാട് മൂലം പ്രതികള്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ നേടി രക്ഷപ്പെടുകയാണ്. ശരിയായി വാദിച്ചാല്‍ കൊലക്കുറ്റം വരെ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നതാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍. മായാത്ത ഉദാഹരണമാണ് സൗമ്യയുടേത്. ട്രെയിനില്‍ നിന്നും വീണ സൗമ്യയെ വികലാംഗനായ ഗോവിന്ദച്ചാമിയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ചാര്‍ളി തോമസ് എന്നാണ് ഗോവിന്ദച്ചാമിയുടെ ശരിയായ പേരെന്ന് പറയുന്നു. ഇക്കാര്യത്തില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ദുര്‍ബലമായ നിയമവാഴ്ച നടക്കാത്ത ഭാരതത്തില്‍ കര്‍ശനമായ ശിക്ഷാനടപടിയുണ്ടെങ്കില് മാത്രമേ ക്രിമിനലുകളെ തടയാനാവൂ.
കേരളത്തിലേക്ക് കുടിയേറി എത്തുന്നവരില്‍ പലരും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. പലരും കുറ്റകൃത്യം ചെയ്ത ശേഷം അവരുടെ രാജ്യത്തേക്ക് രക്ഷപ്പെട്ടുപോവുകയാണ്. പിന്നീട് ഇവരെ പിടികൂടാന്‍ സാധ്യത വിരളം. വലിയ തോതില്‍ അനധികൃത കുടിയേറ്റത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സാധാരണക്കാര്‍ക്ക് എപ്പോഴും ഭയാശങ്കകളോടെ കഴിയേണ്ട സ്ഥിതിയാണ്. കാരണം സുരക്ഷിതത്വവും പൊലീസ് സംവിധാനവും ദുര്‍ബലമാണിവിടെ. എറണാകുളം പോലുള്ള നഗരങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: