മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും പതിനാലാമത് ഐപിഎല്ലുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ്്. കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഐപിഎല്‍ നാളെ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് കളി തുടങ്ങും.
ഉദ്ഘാടന മത്സരം നടക്കുന്ന ചെന്നൈയില്‍ കഴിഞ്ഞ ദിവസം 3645 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഇരുപത്തയ്യായിരത്തിലേറെയായി. മത്സരത്തിന്റെ നടത്തിപ്പിനായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ നാലു ടീമുകളാണ് ചെന്നൈയില്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ്് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
മറ്റൊരു വേദിയായ ദല്‍ഹിയും ശക്തമായ സുരക്ഷ നടപടിളാണ് സ്വീകരിച്ചിരുക്കുന്നത്. ഏപ്രില്‍ 28 മുതലാണ് ദല്‍ഹിയില്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഈ മാസം പത്ത് മുതല്‍ മത്സരവേദിയായ സ്റ്റേഡിയം അടിച്ചിടാന്‍ ദല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തീരുമാനിച്ചു. ഗ്രൗണ്ട്് സ്റ്റാഫിനെ ബയോ ബബിളില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു മത്സരവേദിയായ മുംബൈയിലാണ് കൊവിഡ് വ്യാപനം കൂടുതല്‍. വാംഖഡെ സ്റ്റേഡിയത്തിലെ പത്ത്് ഗ്രൗണ്ട് സ്റ്റാഫിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ചിരുന്നു. എന്നിരുന്നാലും മത്സരങ്ങള്‍ മുംബൈയില്‍ നിന്നും മാറ്റില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. വേദി മാറ്റേണ്ട ് സാഹചര്യമുണ്ടായാല്‍ ഹൈദരാബാദിലോ ഇന്‍ഡോറിലോ മത്സരങ്ങള്‍ നടത്തും.
നേരത്തെ കൊവിഡ് ബാധിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദേവ്ദത്ത് പടിക്കലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയും രോഗമുക്തരായി. എന്നാല്‍ ബെംഗളൂരുവിന്റെ വിദേശതാരം ഡാനിയല്‍ സാംസിന്് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: