കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ കണ്ണൂരില്‍ നടന്ന സിപിഎം-മുസ്ലീ ലീഗ് അക്രമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പെരിങ്ങത്തൂരില്‍ സിപിഎം ഓഫിസുകള്‍ മുസ്ലീ ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചു. സി.പി.എം അനുഭാവികളുടെ മൂന്ന് കടകള്‍ അടിച്ചു തകര്‍ത്തു.
പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, പാനൂര്‍, കീഴ്മാടം, കൊച്ചിയങ്ങാടി, ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളാണ് തീവെച്ച് നശിപ്പിച്ചത്. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത് തീവെച്ചിട്ടുണ്ട്. മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്നു വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പുല്ലൂക്കര പാറാല്‍ മന്‍സൂറിനെ സിപിഎം വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവര്‍ക്കും നേരെ അക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി.149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെങ്കിലും രാത്രി ഏഴരയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്ത്തകന് ഷിനോസ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: