കൊച്ചി: പ്രത്യേക രാസവസ്തുക്കളുടെ നിര്‍മാതാക്കളായ ക്ലീന്‍ സയന്‍സ് ആന്റ് ടെക്നോളജി 1400 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്കായി (ഐപിഒ) സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രൊമോട്ടര്‍മാരുടേയും മറ്റ് ഓഹരി ഉടമകളുടേയും ഓഹരികളാണ് ഇതിലൂടെ വില്ക്കാന് ഉദ്ദേശിക്കുന്നത്. പൂനെ അടിസ്ഥാനമായുള്ള ഈ കമ്പനിക്ക് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഉപഭോക്താക്കളുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും കയറ്റുമതിയില്‍ നിന്നാണു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: