മുംബൈ: ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്ത്് ദല്‍ഹി ക്യാപിറ്റല്‍സ് ടീമിനൊപ്പം ചേര്‍ന്നു. ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുശേഷം ടീമിനൊപ്പം കളിക്കളത്തിലിറങ്ങും.
മുപ്പത്തിയൊന്നുവയസുകാരനായ സ്മിത്തിനെ രാജസ്ഥാന് റോയല്‍സ് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഈ സീസണിലെ താരലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി. 2.2 കോടിയാണ് അവര്‍ സ്മിത്തിനെ ടീമിലെത്തിക്കാന്‍ ചെലവാക്കിയത്.
ദല്‍ഹി ടീം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സ്മിത്തിനും സഹതാരം മാര്‍ക്കസ് സ്റ്റോയ്നിസിനും ദല്‍ഹിയുടെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിന് സമയം ലഭിക്കില്ല. ഈ മാസം പത്തിനാണ് ദല്‍ഹിയുടെ മത്സരം. ഇരുവര്‍ക്കും ഒരാഴ്ച ക്വാറന്റീനില്‍ തുടരേണ്ടിവരും.
2019 ലാണ് സ്മിത്ത് രാജസ്ഥാന് റോയല്‍സില്‍ ചേര്‍ന്നത്. പോയവര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ സ്മിത്ത് രാജസ്ഥാന്റെ ക്യാപ്റ്റനായി. എന്നാല്‍ ടീം ഏറ്റവും പിന്നിലായിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: