തിരുവനന്തപുരം: മഹാപ്രളയം മനുഷ്യ നിര്‍മിതമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് മെട്രോമാന് ഇ. ശ്രീധരന് ശരിയെന്ന് തെൡയിക്കുന്ന റിപ്പോര്‍ട്ടാണ് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്(ഐഐഎസ്) ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്സിലെ വിദഗ്ധ സംഘം റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലായി ഓരോ ഡാമുകളിലും സൂക്ഷിക്കേണ്ട വെള്ളത്തിന്റെ അളവ് ശൂന്യമായി സൂക്ഷിക്കേണ്ട ഭാഗം എന്നിവ വ്യക്തമാക്കുന്ന റൂള്‍ കര്‍വ് അടിസ്ഥാനപ്പെടുത്തിയാണ് ഡാം മാനേജ്മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
2018 ലെ പ്രളയകാലത്ത് റൂള്‍കര്‍വ് അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല ഡാമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡാമുകളുടെ പ്രവര്‍ത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018 ലെ പ്രളയത്തിന്റെ കെടുതികള്‍ വര്‍ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.
മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്. പ്രളയകാലത്ത് ഇടുക്കി ഡാമില്‍ ഇത് ഉപയോഗിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തിനു മുന്നോടിയായി ജനങ്ങള്‍ക്ക് വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കിയില്ല. 54 ലക്ഷം ജനങ്ങളെ ബാധിച്ച പ്രളയം 433 ജീവനുകളാണ് കവര്‍ന്നത്.
പ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നുവെന്ന് പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. പ്രളയം സ്വാഭാവികമായിരുന്നില്ല. എന്തുകൊണ്ടാണ് സംസ്ഥാനത്ത് പ്രളയം വന്നതെന്ന് സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ല. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രളയവും ആയുധമാക്കാനാണ് യുഡിഎഫ് തീരുമാനം. അധികാരത്തിലെത്തിയാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി, ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: