ധാക്ക : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് പങ്ക്. ധാക്കയിലെ പാക് ഹൈക്കമ്മിഷണറുടെ സഹായത്തോടെയാണ് സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടത്. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് നുഴഞ്ഞുകയറിയ രാജ്യ വിരുദ്ധ ശക്തികളാണ് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതെന്നാണ് വിലയിരുത്തല്‍.
ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അന്വേഷണം പ്രഖ്യാപിച്ച് നടന്നു വരികയാണ്. അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഹഫേസാത് ഇസ്ലാം എന്ന സംഘടനയ്ക്കെതിരേ ബംഗ്ലാദേശ് പാര്‍ലമെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് പുറത്തുവന്നിരുന്നു. പ്രതിഷേധത്തിനായി ഹഫേസാത് ഇസ്ലാമിന് പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ട്വീറ്റ്. പിന്നീടിത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ട്വീറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് പങ്കുള്ളതായി വ്യക്തമായത്. അക്രമികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയതില്‍ പാക് ഹൈക്കമ്മീഷണര്‍ക്ക് പങ്കുണ്ടോയെന്നും ബംഗ്ലാദേശ് സംഘം അന്വേഷിച്ചു വരികയാണ്.
ബംഗ്ലാദേശില്‍ പരക്കെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ജമാ അത്ത് ഇസ്ലാമില്‍ നിന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കടന്നാണ് കലാപം ഉണ്ടാക്കിയതെന്നായിരുന്നു ആരോപണം. 50ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 26,27 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: