തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ അടിയന്തര ഇടപെടല്‍ വാഹനാപകടത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് തുണയായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം കണ്ട കൃഷ്ണകുമാര്‍ പര്യടനം നിര്‍ത്തി ഓടിയെത്തി റോഡില്‍ വീണു കിടന്ന ദമ്പതികളെ പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുട്ടത്തറ ബൈപാസിലായിരുന്നു ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. വേഗത്തിലെത്തിയ മറ്റൊരു ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ നിന്നും ദമ്പതികള്‍ വരുകയായിരുന്ന സ്ക്കൂട്ടര്‍ ബ്രേക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലായി വന്നിരുന്ന കാറിലിടിച്ചാണ് ദമ്പതികള്‍ റോഡില്‍ വീണത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം ബൈപ്പാസിനു സമാന്തരമുള്ള സര്‍വീസ് റോഡില്‍ക്കൂടി വരുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ കൃഷ്ണകുമാര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ടവരെ നടുറോഡില്‍ നിന്നും വശത്തേക്ക് മാറ്റി കിടത്തി. ഉടന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും അടുത്തെങ്ങും ആംബുലന്‍സ് ഉണ്ടായിരുന്നില്ല.
വാഹനപര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ കൃഷ്ണകുമാറും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനു ശേഷമാണ് പര്യടനം തുടര്‍ന്നത്. കന്യാകുമാരിയില്‍ നിന്നും വലിയതുറയിലെ ബന്ധു വീട്ടിലെത്തിയ കുമാര്‍- റീന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: