കേരളത്തിന്റെ ചരിത്രത്തില്‍ പൊലീസ് തലപ്പത്ത് ഇത്രയും നഗ്നമായ അഴിമതി മുന്‍പ് നടന്നിട്ടില്ല. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തില്‍ 25 ഇന്‍സാസ് റൈഫിളുകളും, 12061 വെടിയുണ്ടകളുും പൊലീസില്‍ നിന്ന് കാണാതായി എന്നാണ് സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ് ഐ മാര്‍ക്കും എ എസ് ഐ മാര്‍ക്കും ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 4.35 കോടി രൂപ വകമാറ്റി ഡിജിപിക്കും നാല് എഡിജിപിമാര്‍ക്കും ലക്ഷ്വറി വില്ലകള്‍ പണിതാണ് മറ്റൊരു ക്രമക്കേട്. പൊലീസ് സ്റ്റേഷനുകളിലേക്ക് 1.10 കോടി വിലവരുന്ന വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിച്ച തുക വകമാറ്റി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിച്ചതിലാണ് മറ്റൊരു അഴിമതി. കമ്പോള വിലയുടെ മുന്നിരട്ടി വില നല്‍കിയാണ് ശബരിമലക്കായുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയത്.
180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതിയാണ് മറ്റൊരു തട്ടിപ്പ്. കേരളത്തിലെ റോഡുകളില്‍ നടക്കുന്ന ട്രാഫിക് ലംഘനങ്ങള്‍ കണ്ടു പിടിക്കാനും അവക്ക് ജനങ്ങളില്‍ നിന്നു പിഴകള്‍ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്കുന്ന ഒരു പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കുമ്പോള്‍ കിട്ടുന്ന വരുമാനത്തിന്റെ 90 ശതമാനവും സ്വകാര്യ കമ്പിനിക്കാണ് ലഭിക്കുന്നത്. ബാക്കി പത്തു ശതമാനം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളു. സ്വകാര്യ കമ്പനിക്ക് നാടിനെ കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: