തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ വാഹനപ്രചരണ ജാഥക്കിടെ യുവതിക്ക് ക്രൂരമര്‍ദ്ദനം. പൂന്തുറയില്‍ വാഹനപ്രചരണത്തിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകകൂടെയായ യുവതിയെ സിപിഎം ഗുണ്ടകള്‍ അക്രമിച്ചത്. ശിവന്‍കുട്ടിയെ സ്വീകരിക്കാനെത്തിയവര്‍ പ്രചരണത്തിനൊപ്പം പോകുകയായിരുന്ന യുവതിയെ അധിക്ഷേപിക്കുകയായിരുന്നു.
ഇതു യുവതി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍, സംഭവം കണ്ടുനിന്ന സ്ഥാനാര്‍ത്ഥി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയപ്പോള്‍ യുവതി കുഴഞ്ഞുവീണു. ഉടന്‍ തന്നെ പോലീസുകാര്‍ യുവതിയെ പൂന്തുറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. യുവതിയുടെ ബന്ധുക്കള്‍ സിപിഎം ഗുണ്ടകള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: