ജാക്സൺ വില്ല (ഫ്ലോറിഡ): സ്കൂൾ ലോക്കൽ റൂമിൽ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തിയ ഹൈസ്കൂൾ ജാനിറ്റർക്ക് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി 20 വർഷം ജയിലിൽ കഴിയുന്നതിന് ശിക്ഷിച്ചു. ജെയ്സൺ ബ്രയാൻ ഗോഫിനെ (45 ) യാണ് ഫെഡറൽ ജഡ്ജ്ജി ബ്രയാൻ ഡേവിഡ് ശിക്ഷിച്ചത്.
2019 സെപ്റ്റംബർ 13 ന് അറസ്റ്റിലായ ഗോഫ് സെപ്റ്റംബർ 25, 2020 ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷ മാർച്ച് 29 നാണ് വിധിച്ചത്. 2019 ആഗസ്റ്റിൽ 14 വയസ്സുള്ള രണ്ടു പെൺകുട്ടികൾ സ്കൂളിൽ അധികൃതർക്ക് നൽകിയ പരാതിയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസ്സെടുത്തത്. ലോക്കർ റൂമിൽ കാമറാ ലെൻസ് കണ്ടെത്തിയത് സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു. ലോക്കറിൻറെ ചുമരിൽ സെൽഫോൺ ഒളിപ്പിച്ചു ഒരു ദ്വാരത്തിലൂടെ ലെൻസ് പുറത്തേക്ക് വച്ചാണ് വീഡിയോ പകർത്തിയിരുന്നത്.
ഹോം ലാൻഡ് സെക്യൂരിറ്റി അന്വേഷണത്തിൽ ജാനിറ്ററെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സെയ്ഫ് ചൈൽഡ് ഹുഡ് പ്രോജക്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസിന്റെയും ക്രിമിനൽ ഡിവിഷന്റെയും നേതൃത്വത്തിൽ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: