കൊളംബോ: ഒരു ഓവറില്‍ ആറു സിക്സറുകള്‍ നേടുന്ന ആദ്യ ശ്രീലങ്കന്‍ ബാറ്റ്സ്മാനെന്ന റെക്കോഡ്് ഓള് റൗണ്ടര്‍ തിസ്ര പെരേര സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പെരേര ഈ നേട്ടം കൈവരിച്ചത്.
ലിസ്റ്റ് എ ക്രിക്കറ്റ് പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബ്ലൂംഫീല്‍ഡ് ആന്‍ഡ് അത്ലറ്റിക് ക്ലബ്ബിനെതിരായ മത്സരത്തിലാണ് ശ്രീലങ്കന്‍ ആര്‍മി ടീമിന്റെ ക്യാപ്റ്റനായ തിസ്ര പെരേര ഒരു ഓവറിലെ ആറു പന്തും സിക്സര്‍ അടിച്ചത്. മത്സരത്തില്‍ പെരേര പതിമൂന്ന് പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമാര്‍ന്ന രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. 2005 ല്‍ ഓള് റൗണ്ടര്‍ കൗശല്യ വീരരത്ന 12 പന്തില്‍ അമ്പത് തികച്ചതാണ് ലിസ്റ്റ് എ യില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഏറ്റവും വേഗമാര്‍ന്ന അര്‍ധ സെഞ്ചുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: