ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മാനം നഷ്ടപ്പെട്ട കേരളത്തിലെ പിണറായി വിജയന് സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശേഷം മുഖം രക്ഷിക്കാന്‍ ഇതല്ലാതെ അവര്‍ മറ്റെന്ത് ചെയ്യും? അമിത് ഷാ ചോദിച്ചു. അവര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇതെല്ലാം അവരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല, അമിത് ഷാ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇ ഡിക്കെതിരെ പിണറായി വിജയന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന മുപ്പതില്‍ 26 സീറ്റുകളില്‍ ബിജെപി നേടുമെന്ന് അമിത്ഷാ പറഞ്ഞു. ആസാമില്‍ 47 സീറ്റില്‍ 37 സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കുമെന്നാണ് ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
ബംഗാളില്‍ ഇരുനൂറിലധികം സീറ്റുകള്‍ നേടി ചരിത്ര വിജയം സ്വന്തമാക്കും. മികച്ച വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ ബംഗാളിലേയും ആസാമിലേയും വോട്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും അവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. 79.79 ശതമാനമാണ് സംസ്ഥാനങ്ങളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: