ഔറംഗസേബിന്റെ മറുപടി ഒന്നും കിട്ടാത്തതിനാല്‍ ശിവാജി ദക്ഷിണത്തിന്റെ മുഗള്‍ സേനാപതി ജസവന്തസിംഹനെ അനുനയിപ്പിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിനൊരു കത്തെഴുതി.
എന്നില്‍ ബാദശാഹ കോപിച്ചിരിക്കയാണ്. ആഗ്രാ നഗരത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടിയത് മരണഭയം കൊണ്ടാണ്. താങ്കള്‍ മാത്രമാണ് ഇനി എനിക്ക് ആശ്രയം. താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. താങ്കള്‍ എനിക്ക് മാപ്പ് തരുവിക്കാന്‍ സമര്‍ത്ഥനാണ്, താങ്കള്‍ എനിക്കത് ചെയ്ത് തരണം. എന്റെ മകന്, യുവരാജ് മുഅജമ്മിന്റെ സേനയില്‍ ദളപതിയായി സേവനമനുഷ്ഠിക്കും. ഇതായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം.
ശിവാജിയോട് യുദ്ധം എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജസവന്തസിംഹന്റെ ശരീരം മുഴുവന്‍ വിയര്‍ക്കുമായിരുന്നു. മുഅജം ആകട്ടെ വിലാസജീവിതം ഇഷ്ടപ്പെടുന്ന രാജകുമാരനും. ശിവാജിയോട് അദ്ദേഹത്തിന് ഭയജനിതമായ ആദരവുണ്ടായിരുന്നു. ശിവാജിയുടെ പത്രം ലഭിച്ചപ്പോള്‍ രണ്ടുപേര്‍ക്കും വലിയ സന്തോഷമായി. രണ്ടുപേരും ചേര്‍ന്ന് ശിവാജിയെ സംബന്ധിച്ച് നല്ല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ഔറംഗസേബിന് ഒരു പത്രം എഴുതി. ഈ സന്ദര്‍ഭത്തില്‍ ദില്ലി ബാദശാഹയെ ഇറാന് ബാദശാഹ ആക്രമിച്ചു. അതുകൊണ്ട് ശിവാജിയുടെ സന്ധിപത്രത്തിന് അംഗീകാരം നല്‍കുന്നതാണ് നല്ലതെന്ന് ഔറംഗസേബ് നിശ്ചയിച്ചു. അങ്ങനെ അവസാനം ബാദശാഹ അലംഗീര്‍-ഔറംഗസേബിന്റെ കൃപ ശിവാജിക്ക് ലഭിച്ചു.
ബാദശാഹയില്‍ നിന്നും ശിവാജിക്ക് മറുപടി ലഭിച്ചു. താങ്കളില്‍ എനിക്ക് പൂര്‍ണ വിശ്വാസവും സ്നേഹവുമുണ്ട്. അതിനാല്‍ താങ്കള്‍ക്ക് ‘രാജ’ എന്ന പദവി നല്കുന്നു. താങ്കളുടെ അപേക്ഷ ഞാന്‍ അംഗീകരിച്ചിരിക്കുന്നു.
ഈ അവസരം ഉപയോഗിച്ച് ശിവാജി ഒരു മഹത്കാര്യം സാധിച്ചു. ആഗ്രയില്‍ ഔറംഗസേബിന്റെ കാരാഗൃഹത്തില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഭവ സമ്പന്നരും സ്വരാജ്യനിഷ്ഠാവാന്മാരുമായ രഘുനാഥപന്ത്, ത്ര്യംബക പന്ത് എന്നിവരെ മോചിപ്പിച്ചു. ഇയാള്‍ നമ്മുടെതാണ് സ്വരാജ്യ ദീക്ഷ എടുത്തയാളാണ്, അങ്ങനെയുള്ള ഓരോരുത്തരെ സംബന്ധിച്ചും ശിവാജിയുടെ ഹൃദയത്തിലുള്ള വ്യാകുലത അവര്‍ണനീയമാണ്.
ഈ സന്ധിയുടെ മറവില്‍ വേറെയും ചില കാര്യങ്ങള്‍ ശിവാജി ചെയ്തു തീര്‍ത്തു. ഏറെ വര്‍ഷങ്ങളായി രാജ്യത്തിന്റെ വരുമാനം കുറഞ്ഞുവരികയായിരുന്നു. കൊള്ളയടിക്കാനും സാധ്യമായിരുന്നില്ല. അതുകൊണ്ട് അനേക വര്‍ഷങ്ങളായി പ്രയത്നിച്ച് രൂപപ്പെടുത്തിയെടുത്ത സൈനികശക്തിയെ പിരിച്ചുവിടേണ്ടിവന്നു. അവരെ നിലനിര്‍ത്താനുള്ള ധനശക്തിയുണ്ടായിരുന്നില്ല. ഈ സന്ധിയുടെ മറവില്‍ സൈന്യത്തെ പിരിച്ചുവിടുന്ന പ്രശ്നവും ഒരു പരിധിവരെ പരിഹരിച്ചു. സംഭാജിയുടെ കൂടെ അയ്യായിരം സൈന്യത്തെ സര്‍വ്വസൈന്യാധിപനായ പ്രതാപറാവു ഗുര്‍ജറിന്റെ നേതൃത്വത്തില്‍ മുഗള്സുബേദാറെ (പ്രാന്തപ്രമുഖ്) സഹായിക്കാനായി ഔറംഗബാദിലേക്കയച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: