ധാക്ക : ബംഗ്ലാദേശ് ജഷോരേശ്വരി കാളീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ട്് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ദര്‍ശനം നടത്തിയത്.
മനുഷ്യകുലം കോവിഡില്‍ നിന്നും മുക്തമാകുന്നതും വൈറസ് ലോകത്ത് നിന്നും തുടച്ചു നീക്കുന്നതിനുമായി കാൡയോട് പ്രാര്‍ത്ഥിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദര്‍ശനത്തിന് ശേഷം അറിയിച്ചു. കാളി മേളയ്ക്കായി ഇന്ത്യയില്‍ നിന്ന് പോലും ആളുകള്‍ ബംഗ്ലാദേശില്‍ എത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാളി പൂജയ്ക്കായി എത്തുന്നവര്‍ക്കായി ഒരു കമ്മ്യൂണിറ്റി ഹാള്‍ ആവശ്യമാണെന്നും മോദി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ മോദിയുടെ കാളീ ക്ഷേത്ര ദര്‍ശ്ശനവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഇരുപതാം വയസില്‍ ബംഗ്ലാദേശിന് വേണ്ടി ഇന്ത്യയില്‍ സത്യഗ്രഹമിരുന്ന തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ധാക്കയില്‍ ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കവേയായിരുന്നു പ്രതികരണം. ഇതിനെ പരിഹസിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലൂടെയടക്കം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: