കൊച്ചി: അഞ്ചു വര്‍ഷത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് നല്കിയ ബൃഹദ് പദ്ധതി സഹായം ഒരു ലക്ഷത്തി എഴുപതിനായിരം കോടിയിലേറെ രൂപയുടേത്. 150 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ മുടക്കുള്ള പദ്ധതികളില്‍പ്പെടുത്തി നല്കിയ സഹായത്തിന്റെ മാത്രം കണക്കാണിത്.കേരളത്തില്‍ വികസന പദ്ധതികളുടെ എണ്ണത്തിലും ഇരട്ടിയിലേറെ വര്‍ധന വന്നുവെന്ന് നീതി ആയോഗിന്റെ വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാര്‍ഷിക പദ്ധതികളില്‍പ്പെടുത്തിയാണ് സഹായം. അതി ബൃഹദ് പദ്ധതികളെന്നും ബൃഹദ് പദ്ധതികളെന്നും തരം തിരിച്ചുള്ള സഹായത്തില്‍ ബൃഹദ് പദ്ധതിയിലാണ് കേരളത്തിനുള്ള സഹായം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 2014-15 സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ 12 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം നല്‍കിയിരുന്നത്. മോദിയുടെ ഭരണത്തില്‍ 2018-19 കാലത്ത് അത് 25 ആയി.ആറു വര്‍ഷം മുമ്പ് 12 പദ്ധതികള്‍ക്ക് നല്‍കിയിരുന്നത് 23,429 കോടി രൂപയുടെ സഹായമാണ്. 2015-16 വര്‍ഷം 15 പദ്ധതികള്‍ക്ക് 29,455 കോടിയായി കൂടി. തൊട്ടടുത്ത വര്‍ഷം 19 പദ്ധതികള്‍ക്ക് സഹായം നല്കി. തുക 35,120 കോടി രൂപയായി. 2017-18 വര്‍ഷം സഹായം കിട്ടിയത് 20 പദ്ധതികള്‍ക്കാണ്, 26,747 കോടി. 2018-19 സാമ്പത്തിക വര്‍ഷം 25 പദ്ധതികള്‍ക്ക് 41,953 കോടി രൂപ ലഭിച്ചു. 2019-20 സാമ്പത്തിക വര്‍ഷം കിട്ടിയത് 20 പദ്ധതികള്‍ക്കായി 39,755 കോടി രൂപയും. സംസ്ഥാനത്തെ വിവിധ ചെറുകിട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വാര്‍ഷിക സഹായം, കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്ര സ്ഥാപനങ്ങള്‍ക്കുള്ള സഹായം, വികസന പദ്ധതികള്‍ക്കുള്ള സഹായം എന്നിവയ്ക്കു പുറമേയുള്ളതാണ് 1,73,000 കോടി രൂപയുടെ ഈ സഹായം. അതായത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മൂന്നിലൊന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണവും സാമ്പത്തിക സഹായവും വഴിയാണെന്നു വേണം വിലയിരുത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: