കണിയാമ്പറ്റ: കേരളത്തില്‍ ഭരണ ഘടനയുടെ 244 ാം വകുപ്പ് 5,6 പ്രകാരമുള്ള വനവാസി സ്വയംഭരണ അവകാശം നടപ്പാക്കുന്നിെല്ലന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന സഹ കാര്യവാഹ് കെ.പി രാധാകൃഷ്ണന്. കണിയാമ്പറ്റയില്‍ ചേര്‍ന്ന വനവാസി ഗോത്ര നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ അഞ്ഞൂറ് സ്വയം ഭരണ പ്രദേശങ്ങള്‍ ഉണ്ട്. ഒരു ഗ്രാമം പോലും കേരളത്തില്‍ ഇല്ല. വനവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു. സംസ്ഥാനത്ത് അടിമപണി നിരോധിച്ചിട്ടും വനവാസികള്‍ക്കിടയില്‍ അത് നില നിന്നു. ആഫ്രിക്ക കഴിഞ്ഞാല്‍ വനവാസികള്‍ ഏറ്റവും കൂടുതല്‍ ഭാരതത്തിലാണ് അഞ്ച് കോടി. കേരളത്തില്‍ നാല് ലക്ഷത്തി രണ്ടായിരം മാത്രം. ഇവര്‍ ഇന്ന് കൊടിയ ചൂഷണവും അവഗണനയും നേരിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
പീപ് ഡയറക്ടര്‍ എസ്. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് വി.കെ. സന്തോഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. കെ.പി. നിധീഷ് കുമാര്‍ പ്രമേയ അവതരണം നടത്തി. ആര്‍എസ്എസ് സംസ്ഥാന പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്, ജില്ലാ സംഘചാലക് ചന്ദ്രന്, നാരായണന്, വിവിധ ഗോത്ര നേതാക്കളായ എന്‍.എ രാമന്, സുനന്ദ, മണി, രാജു, ബാലകൃഷ്ണന്, ഗോപാലന്, വി.കെ ബാലന്, വാസു നെടിയഞ്ചേരി, പദ്മനാഭന്, തുടങ്ങിയവര്‍ സംസാരിച്ചു. വനവാസി വികാസ കേന്ദ്രം സംസ്ഥാന ഹിതരക്ഷാ പ്രമുഖ് സുശാന്ത് നരീക്കോടന്‍ പരിപാടിയില്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: