ന്യൂദല്‍ഹി: ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 53,476 കൊവിഡ് കേസുകള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 31,855 പേര് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബും കേരളവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യഥാക്രമം 2,613, 2,456 കേസുകള്‍ സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കര്‍ണാടക, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ദിനംപ്രതി കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളില്‍ 80.6 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 8,61,292 സെഷനുകളിലായി 5.31കോടി ഡോസ് വാക്സിനുകള്‍ നല്കി. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.95 ലക്ഷമാണ്. 95.28 ശതമാനമാണ് രോഗമുക്തി നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: