ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിന് തുടര്‍ഭരണം അനുവദിച്ച് കൂടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി.
പിണറായി വിജയന് തിരിച്ചുവന്നാല്‍ അത് കേരളത്തിന്റെ സര്‍വ്വനാശമായിരിക്കും. സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്ന മാന്യത ഒരു മാസത്തേക്ക് മാത്രമുള്ളതാണെന്നും ആന്റണി കുറ്റപ്പെടുത്തി.
രണ്ടാംവട്ടവും പിണറായി അധികാരത്തില്‍ വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഖിക്കേണ്ടി വരും. സിപിഎം ഇന്ന് ക്യാപ്റ്റനില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. പൊളിറ്റ് ബ്യൂറോയും സെക്രട്ടേറിയറ്റും എല്‍ഡിഎഫും എല്ലാം പിണറായിയാണ്.- അദ്ദേഹം പറഞ്ഞു. ശബരിമല വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും അതിന് സ്ത്രീകള്‍ ഏപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: