ന്യൂദല്‍ഹി : ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് ശാഖാ പ്രവര്ത്തകന് നന്ദു ആര്. കൃഷ്ണയുടെ കൊലപാതകം ലോക്സഭയുടെ ശ്രദ്ധയില്‍ പെടുത്തി ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടേയും മറ്റും കൊലപാതകങ്ങളില്‍ പങ്കുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 24ന് ചേര്‍ത്തല നാഗംകുളങ്ങരയില്‍ വെച്ച് 22കാരനായ ശാഖാ ഗടനായക് നന്ദുവിനെ ഐഎസ് മോഡലില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. എന്‍ഐഎ ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അന്വേഷണത്തില്‍ സംഭവവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം പരാജയമാണ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. നന്ദുവിന്റെ കൊലപാതകത്തിലെ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെങ്കിലും ഇവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് നിരവധി പേരുടെ ജീവനാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പൊലിഞ്ഞത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തണമെന്നും മീനാക്ഷി ലേഖി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: