അഗര്‍ത്തല: എട്ടു വയസുകാരിലെ പ്രലോഭിപ്പിച്ച് പാര്‍ക്കില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ത്രിപുരയിലെ എസ്എഫ്ഐ നേതാവ് അറസ്റ്റില്‍. ഷമീം അഹമ്മദാണ് അറസ്റ്റിലായത്. ത്രിപുര ഉദയ്പൂരിലെ മഹാറാണി പ്രദേശത്തെ ഒരു പാര്‍ക്കിലേക്ക് അഹമ്മദ് പെണ്‍കുട്ടിയെ വശീകരിച്ച് എത്തിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി അലറി വിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട് ഷമീം ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു.
പോസ്കോ നിയമത്തിലെ 354, 506, സെക്ഷന്‍ 8 എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഷമീമിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 6 വരെ കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: