ജറുസലം: ഇസ്രയേലില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു. 12 വര്‍ഷമായി പ്രധാനമന്ത്രിയായുള്ള ബെന്യമിന് നെതന്യാഹുവിന്റെ വിധി നിര്‍ണ്ണയിക്കുന്നതാണ് തെരഞ്ഞെടുപ്പ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രണ്ടു വര്‍ഷത്തിനിടെ നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഭിപ്രായ വോട്ടെടുപ്പുകളില്‍ വീണ്ടും ലിക്കുഡ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അറബ് ലോകവുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും വിജയകരമായ കോവിഡ് പ്രതിരോധവും നെതന്യാഹുവിന് അനുകൂല ഘടകങ്ങളാണ്.യയിര്‍ ലപിദിന്റെ നേതൃത്വത്തിലുള്ള യെഷ അറ്റിഡ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: