ന്യൂദല്‍ഹി: ദളിത് ഹിന്ദു യുവാവ് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ സാറൈ കാലെ ഖാന് കോളനിയില്‍ അഴിഞ്ഞാട്ടം നടത്തി മതമൗലികവാദികള്‍.
ഏകദേശം 50 പേരടങ്ങുന്ന സംഘമാണ് കോളനി ആക്രമിച്ചത്. പട്ടിക ജാതിയില്‍പ്പെട്ട വാല്മീകി വിഭാഗത്തില്‍പ്പെട്ട യുവാവാണ് ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
വാളും ലാത്തിയും കല്ലും എന്തി എത്തിയ 50 പേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം അരമണിക്കൂറോളം കോളനിയില്‍ അഴിഞ്ഞാടിയതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വാഹനങ്ങളും പല സാധനങ്ങളും തല്ലിത്തകര്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ആക്രമണത്തിന് ശേഷം സംഘം തിരിച്ചുപോയെങ്കിലും ഹിന്ദു വല്മീകി വിഭാഗം കൂടുതലായി താമസിക്കുന്ന ഈ കോളനിയില്‍ ഭീതിയുടെ അന്തരീക്ഷമായിരുന്നു. അക്രമികള്‍ അഴിഞ്ഞാട്ടം നടത്തി തിരിച്ചുപോയതിന് ശേഷം അരമണിക്കൂര്‍ കൂടി താമസിച്ചാണ് പൊലീസ് എത്തിയതെന്നും പറയുന്നു. കോളനിയില്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.
ആറ് മാസം മുമ്പ് മുസ്ലിം പെണ്‍കുട്ടിയും ദളിത് യുവാവും വിവാഹം ചെയ്തിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വേറെ വിവാഹത്തിന് തീരുമാനിച്ചു. അതോടെ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയും ഹിന്ദു ദളിത് യുവാവിനെ താന്‍ സ്വന്തം സമ്മതപ്രകാരം വിവാഹം ചെയ്തിരുന്ന കാര്യം അറിയിക്കുകയും ചെയ്തു. രണ്ടുപേരും പിന്നീട് ഒരുമിച്ച് അപ്രത്യക്ഷരായി. ഇതില്‍ പ്രതിഷേധിച്ചാണ് ചെറുപ്പക്കാരന് താമസിക്കുന്ന കോളനിയിലേക്ക് മതമൗലികവാദികള്‍ എത്തി അക്രമം അഴിച്ചുവിട്ടത്.
സുമിതും ഖുഷിയും ഒരേ പ്രദേശത്ത് നിന്നുള്ളവരാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ബന്ധുക്കളും പരിചയക്കാരുമാണ് ആക്രമണത്തിനെത്തിയത്,’ ഡിസിപി (സൗത്ത് ഈസ്റ്റ്) ആര്.പി. മീണ പറയുന്നു.
മാര്‍ച്ച് 17നാണ് ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം സണ്‍ലൈറ്റ് കോളനി പൊലീസ് സ്റ്റേഷനെ സമീപിച്ചു. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ തന്റെ ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. രണ്ടുപേരും പ്രായപൂര്‍ത്തിയായവരായതിനാല്‍ പൊലീസ് അവരെ വീട്ടിലേക്ക് തിരിച്ചയച്ചു.
ഈ മതമൗലികവാദികള്‍ പെണ്‍കുട്ടികളെ വീടുകളില്‍ നിന്നും വലിച്ച് പുറത്തിട്ട് അതിക്രമം നടത്തുകയും കുട്ടികളെപ്പോലും ആക്രമിക്കുകയും ചെയ്തതായി പറയുന്നു. കോളനി നിവാസികളെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവരെ ഇതുവരെയും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കോളനി നിവാസികള്‍ ആരോപിക്കുന്നു. സുലൈമാന്‍ എന്ന ആളോടൊപ്പം എത്തിയ മുസ്ലിം യുവതിയാണ് അക്രമം നടത്തിയവരില്‍ പ്രധാനിയെന്നും കോളനി നിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: