മാനസിക പിരിമുറുക്കത്തെ അതിജീവിക്കാനും നിയന്ത്രിക്കാനും പ്രത്യേകം സമയം ചെലവിടേണ്ടതുണ്ടോ?
ഞാന്‍ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ എല്ലാവരും സ്ട്രെസ്സ് മാനേജ്മെന്റിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നത് പ്രത്യേകം ശ്രദ്ധയില്‍ പെട്ടിരുന്നു. എനിക്കിത് മനസ്സിലായില്ല, കാരണം ഏറെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളാണ് നമ്മള് കൈകാര്യം ചെയ്യുക. ബിസിനസ്, കുടുംബം, പണം, സമ്പത്ത്, നമ്മുടെ കുട്ടികള്‍ എന്നിങ്ങനെ. എന്നാല്‍ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുന്നത് എന്തിനാണ്?
പിന്നീടാണ് എനിക്ക് മനസ്സിലായത് മാനസിക സംഘര്‍ഷം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന അനുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. യഥാര്‍ഥത്തില്‍ മാനസിക പിരിമുറക്കം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല. നിങ്ങളുടെ ജോലിയുടെ പ്രകൃതം കൊണ്ടല്ല മാനസികസംഘര്‍ഷം ഉണ്ടാകുന്നത്. അവരുടെ ജോലി സംഘര്‍ഷഭരിതമാണെന്ന് എല്ലാവരും പറയുന്നുണ്ട്. ജോലിയില്ലാത്തവര്‍ക്കും അവരുടെ മാനസികാവസ്ഥ സംഘര്‍ഷഭരിതമാണ്. ജോലി കൊണ്ടു നിങ്ങള്‍ സംഘര്‍ഷം അനുഭവിക്കുന്നുണ്ടെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുമോ? ഇല്ല. അപ്പോള്‍, മാനസികസംഘര്‍ഷം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യമല്ല. മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് നിങ്ങളുടെ ജോലിയുടെ പ്രകൃതം കൊണ്ടോ, ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ അല്ല. ഒരാള്‍ക്ക് സംഘര്ഷഭരിതമെന്നു തോന്നുന്ന സാഹചര്യത്തിലൂടെ ചിലപ്പോള്‍ മറ്റൊരാള്‍ വളരെ എളുപ്പത്തില്‍ കടന്നു പോകും. മനസ്സ് സംഘര്‍ഷമാകുന്നത് നിങ്ങളുടെ ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജം തുടങ്ങി എല്ലാം നിങ്ങള്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാത്തത് കൊണ്ടാണ്. നിങ്ങള്‍ എങ്ങനെയോ ജീവിക്കുകയാണ്, അതു കൊണ്ട് എല്ലാം സംഘര്‍ഷഭരിതമാകുന്നു.
പശ്ചാത്തലം മാറ്റുക മാനസിക സംഘര്‍ഷമെന്നാല്‍ നിങ്ങളുടെ ആന്തരിക സാഹചര്യം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയാണ്, പുറത്തുള്ള സാഹചര്യങ്ങളെ കുറിച്ചുള്ളതല്ല. അടിസ്ഥാനപരമായി നിങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുന്നത്, നിങ്ങളുടെ ജീവിത പശ്ചാത്തലം മാറ്റുന്നത് കൊണ്ടാണ്. പ്രണയബദ്ധരാകുമ്പോള്‍ ചിലര്‍ക്ക് ഇത് സംഭവിച്ചേക്കാം. പ്രണയബദ്ധരാകുമ്പോള്‍ എല്ലാം വ്യത്യസ്തമാകുന്നു, കാരണം ജീവിത പശ്ചാത്തലം മാറിയിരിക്കുന്നു.
അവര്‍ ഒരിക്കല്‍ പ്രണയത്തില്‍ നിന്നും പുറത്തു വന്നാല്‍, വീണ്ടും അവരുടെ ജീവിത പശ്ചാത്തലം മാറി അവര്‍ കഷ്ടപ്പെടുന്നു.
ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ മാറ്റാന്‍ സാധിക്കില്ല. അതിന് ജീവിക്കുന്ന സാഹചര്യങ്ങള്‍ കൂടി അനുവദിക്കണം. എന്തിന്റെയെങ്കിലും പശ്ചാത്തലം മാറ്റുകയെന്നത് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. അത് സാഹചര്യങ്ങള്‍ക്ക് അനുസൃതമല്ല.
മൂന്നുപേര്‍ ഒരിടത്തിരുന്ന് ജോലി ചെയ്യുകയായിരുന്നു. മറ്റൊരാള്‍ വന്ന് ഒന്നാമത്തെ ആളോട് ചോദിച്ചു, ‘ഇവിടെ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?; അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് കണ്ണു കാണില്ലേ? ഞാന്‍ കല്ല് വെട്ടുകയാണ്. ഇയാള്‍ രണ്ടാമത്തെ ആളോട് ചോദിച്ചു, ‘നിങ്ങള്‍ എന്താണിവിടെ ചെയ്യുന്നത്?’ അയാള്‍ പറഞ്ഞു, ‘എന്റെ വയര്‍ നിറയ്ക്കാനുള്ള കാര്യം. ഞാനിവിടെ വന്ന് അവര്‍ പറയുന്നതെന്തും ചെയ്യുന്നു.’ അയാള്‍ മൂന്നാമത്തെ ആളോട് പോയി ചോദിച്ചു, ‘നിങ്ങളെന്താണ് ഇവിടെ ചെയ്യുന്നത്?’ അയാള്‍ വളരെ സന്തോഷത്തോടെ എഴുന്നേറ്റു നിന്ന് പറഞ്ഞു, ‘ഞാനിവിടെ മനോഹരമായ ഒരു ക്ഷേത്രം പണിയുകയാണ്!’ അവര്‍ മൂന്നു പേരും ഒരേ കാര്യം തന്നെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്, എന്നാല്‍ അവരുടെ പ്രവൃത്തിയില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന അനുഭവം വളരെ വ്യത്യസ്തമായിരുന്നു.
എല്ലാ മനുഷ്യര്‍ക്കും, അവര്‍ ജീവിതത്തില്‍ എന്തു തന്നെ ചെയ്താലും, ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും, അവര്‍ക്ക് ഈ മൂന്നു പശ്ചാത്തലങ്ങളില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. അതാണ് അവരുടെ ജീവിതമേന്മയെ നിശ്ചയിക്കുന്നത്, അവര്‍ ചെയ്യുന്ന കാര്യങ്ങളല്ല. നിങ്ങള്‍ ഏതു പശ്ചാത്തലത്തില്‍ ആണോ ആ പ്രവൃത്തിക്കുന്നത്, അതാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: