തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ ഇലക്ഷന് പ്രചരണം ഏറ്റെടുത്ത് സര്‍ക്കാരിന്റെ പിആര്‍ഡി ഗ്രൂപ്പുകള്‍. സര്‍ക്കാര്‍ റിലീസുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ രൂപികരിച്ച ഗ്രൂപ്പുകളില്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക അടക്കമുള്ളവയാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ അറിയിപ്പുകള് പ്രചരിപ്പിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരും പബ്ലിക്ക് റിലേഷന്‍ വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പിആര്‍ഡിയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍.
ഇത്തരം ഗ്രൂപ്പുകള്‍ എല്ലാ ജില്ലകളിലും രൂപികരിച്ചിട്ടുണ്ട്. എല്ലാ മാധ്യമങ്ങളിലേക്കും വേഗത്തില്‍ സര്‍ക്കാര്‍ അറിയിപ്പുകള് എത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യം. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ഗ്രൂപ്പുകളില്‍ പലതും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണം ഏറ്റെടുത്തിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ പിആര്‍ഡി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അടക്കമുള്ളവയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിനെ ഗ്രൂപ്പിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യാന്‍ തയാറായില്ല. തുടര്‍ന്ന് ഇന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന ഗ്രൂപ്പില്‍ ഇട്ട ഉടന്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ഇതും വിവാദമായിട്ടുണ്ട്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് വെളിയില്‍ വന്നതോടെ വിഷയം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തില്‍ പങ്കെടുക്കരുതെന്നുള്ള ചട്ടം ലംഘിച്ചുകൊണ്ടാണ് പാലക്കാട് ജില്ലയിലെ പിആര്‍ഡി ഉദ്യേഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി അയക്കുമെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: