ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ രംഗത്ത് ഇറ ങ്ങിയിരിക്കുകയാണ് എന്‍ ഡിഎ.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ജി. രാമന് നായരാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നെടുംകുന്നം ദേവഗിരി കാവുങ്കല്‍ മഠത്തില്‍ ഗോവിന്ദന് നായരുടേയും സരോജനി അമ്മയുടേയും മകനായ ജി. രാമന് നായര്‍ വിദ്യാഭ്യാസകാലത്ത് തന്നെ പൊതുരംഗത്ത് സജീവമാണ്. തൊഴിലാളി യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യസം: കങ്ങഴ സെന്റ് തോമസ് എല്‍പി സ്കൂള്‍, കാനം സിഎംഎസ് സ്കൂള്‍, വാഴൂര്‍ എന്‍എസ്എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍. പ്രീഡിഗ്രി വാഴൂര്‍ എന്‍എസ്എസ് കോളേജ്, ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ്, ലാ അക്കാദമി ലോ കോളേജ്. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് യൂണിയന് ചെയര്മാന്, യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1979 ല്‍ നെടുംകുന്നം പഞ്ചായത്ത് മെമ്പറായി. 1977ല്‍ ചങ്ങനാശ്ശരി കോടതികളില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയിരുന്ന പി.കെ. നാരായണപ്പണിക്കരുടെ ജൂനിയര്‍ ആയി പ്രാക്ടീസ് ആരംഭിച്ചു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗം, മിനിമം വേജസ് ഉപദേശക സമിതി അംഗം, അഖില ഭാരത അയ്യപ്പസേവാസംഘം ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് പ്രസിഡണ്ട്, എന്‍എസ്എസ് പ്രതിനിധിസഭാംഗം, ചങ്ങനാശ്ശേരി താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, കേരള സ്റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ചങ്ങനാശ്ശേരി താലൂക്ക് സഹകരണ സര്‍ക്കിള്‍ യൂണിയന് ചെയര്മാന്, കേരള സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന് ചെയര്മാന്, കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വ്വാഹക സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2004ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: ഗിരിജ. മക്കള്‍: ഹരികൃഷ്ണന്, ലക്ഷ്മി. കങ്ങഴ ദേവഗിരി ഗോപി വിലാസം വീട്ടിലാണ് താമസം.
കേരള കോണ്‍ഗ്രസ്(എം) ലെ അഡ്വ. ജോബ് മൈക്കിള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാ ര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരി സംഘം അംഗമായ ജോബ് കെഎസ്സിയുടെ സംസ്ഥാന പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് ചെയര്മാന്, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ വൈസ് ചെയര്മാന്, കേരള മെറ്റല്‍ ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം, കേരളാ ഹൈക്കോടതി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അംഗം ആയിരുന്നു. ചങ്ങനാശേരി പാറേല്പള്ളിക്ക് സമീപമാണ് താമസം. ഭാര്യ ജിജി ജോബ്, മക്കള്‍: അച്ചു, അജു, അമല.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെഎസ്സി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍സെക്രട്ടറി, എംജി സര്‍വകലാശാല സെനറ്റംഗം, കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ സെക്രട്ടറി, 2005ല്‍ വാഴപ്പള്ളി ഗ്രാമപഞ്ചായത്തംഗം, 2013ല്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷക്കാലം വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനായിരുന്നു. സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാരി വലിയകുളം വലിയപറമ്പില്‍ വി.സി. ജോസഫ്-ശോശാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിസി പ്ലാന്റേഷന് കോര്‍പ്പറേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മക്കള്‍: അമല, ഔസേപ്പച്ചന്, മെറീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: