തിരുവന്തപുരം: ന്യായ് പദ്ധതിയെ പ്രധാന വാഗ്ദാനമായി അവതരിപ്പിച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പ്രതിവര്‍ഷം 72,000 രൂപയാണ് വാഗ്ദാനം. സാമൂഹിക ക്ഷേമ പെന്ഷന് മൂവായിരം രൂപയാക്കും. വെള്ള കാര്‍ഡുകാര്‍ക്ക് സൗജന്യ അരി. കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ കിറ്റ്. കാരുണ്യ ആരോഗ്യപദ്ധതി പുനഃസ്ഥാപിക്കും. വീട്ടമ്മമാര്‍ക്ക് 2,000 രൂപ. എല്ലാ ഉപയോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം.
പിഎസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ആചാരണ സംരക്ഷണത്തിന് നിയമം നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. റബറിന് 250 രൂപ, നെല്ലിന് 30 രൂപ, തേങ്ങ 40 രൂപ എന്നിങ്ങനെ താങ്ങുവില. ഓട്ടോ, ടാക്സി, മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധന സബ്സിഡി.
വിനോദ സഞ്ചാര മേഖലയ്ക്കായി പ്രത്യേക പാക്കേജ്. വ്യാപാരികള്‍ക്ക് വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി. പീസ് ആന്റ് ഹാര്‍മണി വകുപ്പ് രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഖുറാനും ഗീതയും ബൈബിളും പ്രകടനപത്രികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: