തിരുവനന്തപുരം: ചാനല്‍ മുതലാളിയുടെ ജയത്തിനായി ബിജെപിയെ ചര്‍ച്ചയില്‍ അപമാനിക്കാന്‍ ശ്രമിച്ച മാതൃഭൂമി ന്യൂസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ‘മാതൃഭൂമി-സീവോട്ടര്‍ സര്‍വേ’ എന്ന പേരില്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.
മാതൃഭൂമി ന്യൂസ് ചാനലിന്റെ എംഡിയും കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംവി ശ്രേയാംസ് കുമാര്‍ വിജയത്തിനായുള്ള അടിമപ്പണിയാണ് ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വാദം. പിണറായി സര്‍ക്കാരിനെ വെള്ളപൂശി ചാനല്‍ മുതലാളിക്കുള്ള സ്ഥാനമാനങ്ങള്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ തരപ്പെടുത്തിക്കൊടുക്കുകയാണെന്ന വാദവും ചിലര്‍ ഉയത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗാമായാണ് സര്‍വേയെന്ന പേരില്‍ നടത്തിയ വ്യാജപ്രചരണത്തില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് ഉണ്ണി ബാലകൃഷ്ണനും സഹോദരനായ വേണു ബാലകൃഷ്ണനും സിജി കടക്കലും കൂടി പ്രഖ്യാപിച്ചതെന്നാണ് നവമാധ്യമങ്ങള്‍ പറയുന്നത്. മാതൃഭൂമിയുടെ ഈ വ്യാജസര്‍വേ പ്രചരണത്തിനെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വക്താവ് പി.ആര് ശിവശങ്കരന് രംഗത്തെത്തിയിരുന്നു.
‘വെറുക്കപ്പെട്ട പാര്‍ട്ടി എന്ന ആശയമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ലയെന്നത് കൊണ്ട്, ആ ചോദ്യം സര്‍വ്വേയില്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയ രീതിയെ അംഗീകരിക്കുന്നില്ല. ബി.ജെപിയെ അവഹേളിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന എന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് പറഞ്ഞ് അദേഹം ചാനല്‍ ബഹിഷ്കരിച്ചിരുന്നു. ഈ ദൃശ്യം പുറത്തുവന്നതോടെയാണ് മാതൃഭൂമിക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയത്. തുടര്‍ന്ന് ‘മാതൃഭൂമി’ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നവമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: