മുംബൈ: രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായി ദല്‍ഹിയിലെ തബ്ലീഗി ജമാഅത്തിന്റെ പങ്ക് സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്ന റഫറന്‍സ് ബുക്കിനെതിരേ സ്റ്റുഡന്റ്സ് ഇസ്ലാമിക് സംഘടന. മഹാരാഷ്ട്രയിലെ എംബിബിഎസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എസന്‍ഷ്യല്‍സ് ഓഫ് മെഡിക്കല്‍ മൈക്രോബയോളജി എന്ന റഫറന്‍സ് പുസ്തകം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. എതിര്‍പ്പിനെത്തുടര്‍ന്ന്, പുസ്തകത്തിന്റെ രചയിതാക്കളായ ഡോ. അപുര്‍ബ ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവരെ കൊണ്ട് അധികൃതര്‍ മാപ്പും പറയിച്ചു.
നേരത്തേ, രാജ്യത്ത് കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായ ദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് കേരളത്തില്‍ പിഎസ്സിയിലെ മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേ ഇടതു സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചിരിന്നു. ചോദ്യം ഉള്‍പ്പെടുത്തിയതിന് മൂന്നു ഉദ്യോഗസ്ഥരെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യുകയായിരുന്നു. ഏപ്രില്‍ 15ലെ ലക്കത്തിലെ വോളിയം 31 സമകാലികം പംക്തിയിലാണ് ചോദ്യം ഉള്‍പ്പെട്ടിരുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു ‘രാജ്യത്തെ നിരവധി പൗരന്മാര്ക്ക് കോവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത്? ഉത്തരം- നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)’. ഈ ചോദ്യമാണ് ഇടതുസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും അടക്കം വ്യക്തമാക്കിയതാണ്, തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന്. കോവിഡിനെ ലോക്ക്ഡൗണ്‍ വഴി രാജ്യം ഏതാണ്ട് പിടിച്ചുകെട്ടിയ സമയത്താണ് തബ്ലീഗില് നിന്നുള്ള കോവിഡ് വ്യാപനമുണ്ടായത്. തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായും ദല്‍ഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ മുഖേനയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: