തലപ്പാടി: കേരളത്തിൽ കൊറോണേ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കർശന പരിശോധനക്കൊരുങ്ങി കർണാടക സർക്കാർ. കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും ഇതു സംബന്ധിച്ച പരിശോധന കർശനമാക്കാനും കർണാടക സർക്കാർ തീരുമാനിച്ചു. തലപ്പാടി അതിർത്തിയിൽ വാഹനപരിശോധനയും കർശനമാക്കി.
കെഎസ്ആർടിസി ബസ് അടക്കം തടഞ്ഞ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നുണ്ട്. നാളെ മുതൽ കൊവിഡ് കേരളത്തിൽ നിന്നും തലപ്പാടി ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്നവർ നിർബന്ധമായും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുസംബന്ധിച്ച മുന്നറിയിപ്പ് കർണാടക പോലിസ് നൽകിത്തുടങ്ങി.
അതേസമയം കേരളത്തിൽ നിന്നും വരുന്നവർക്ക് കർണാടകത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: