ഇസ്ലാമബാദ്: ഒടുവില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ സുപ്രീംകോടതിയും തിരിയുന്നു. ഇമ്രാന്ഖാന് സര്‍ക്കാരിന് രാജ്യം ഭരിക്കാന്‍ കഴിവില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.
തെരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിശ്ചയിച്ചുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ ജസ്റ്റിസ് ഖാസി ഫെയ്സ് ഇസയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സുപ്രീംകോടതി ബെഞ്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രാദേശിക സമിതികളുടെ കേസ് കേള്‍ക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
എന്നാല്‍ പൊതുതാല്പര്യങ്ങള്ക്കുള്ള കൗണ്‍സില്‍ (സിസി ഐ) ഇവിടെ സെന്‍സസ് നടത്താനുള്ള തീരുമാനം ഇതുവരെയും എടുത്തിട്ടില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‘എന്തുകൊണ്ടാണ് ഇതുവരെ സിസി ഐ കഴിഞ്ഞ രണ്ട് മാസങ്ങളായി ചേരാതിരുന്നത്?- സുപ്രീംകോടതി ചോദിച്ചു. സെന്‍സസ് ഫലം പുറത്തുവിടേണ്ടത് സര്‍ക്കാരിന്റെ മുന്ഗണനയല്ലെന്നുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.
മൂന്ന് പ്രവിശ്യകള്‍ ഇമ്രാന് സര്‍ക്കാരും അതിന്റെ കൂട്ടുകക്ഷികളും ചേര്‍ന്നാണ് ഭരിക്കുന്നത്. എങ്കിലും സിസി ഐ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. രാജ്യം ഭരിക്കാനോ തീരുമാനം എടുക്കാനോ ഈ സര്‍ക്കാരിന് കഴിവില്ല- സൂപ്രീംകോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും സിസി ഐ യോഗം നീട്ടിവെച്ചതില്‍ നിന്നുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും ഇമ്രാന്ഖാന് ഒഴിഞ്ഞുമാറിയത് കോടതിയെയും നീതിന്യായവ്യവസ്ഥയെയും അപമാനിക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സിസി ഐ നീട്ടിവെക്കാന്‍ രാജ്യത്ത് യുദ്ധസാഹചര്യങ്ങളില്ല. ഇപ്പോള്‍ വീഡിയോ ലിങ്കുകള്‍ വഴിയാണ് യോഗങ്ങള്‍ നടക്കുന്നതെന്നും കോടതി പരിഹാസത്തോടെ ചൂണ്ടിക്കാട്ടി. 2017ല്‍ നടത്തിയതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായി സെന്‍സസ് നടത്തിയിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: