മൊറാദാബാദ്: ഖുറാനിലെ 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസീം റിസ്വിക്കെതിരേ വധഭീഷണി ഏറുന്നു. വസീം റിസ്വിയെ ശിരഛേദം ചെയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ ദാനം പ്രഖ്യാപിച്ച് രംഗത്തെത്തിയത് മൊറാദാബാദ് ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അമീര്‍-ഉല്-ഹസ്സന് ജഫാരി ആണ്.
മൊറാദാബാദ് ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അമീര്‍-ഉല്-ഹസ്സന് ജഫാരി മൊറാദാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. റിസ്വി ഒരു രാക്ഷസനാണെന്ന് അദ്ദേഹം പറഞ്ഞു. ”അദ്ദേഹം ഒരു ഹിന്ദു അല്ലെങ്കില്‍ മുസ്ലീം അല്ല; അവന് ഒരു പിശാചാണ്. ആരെങ്കിലും ശിരഛേദം ചെയ്താല്‍ ഞാന്‍ അദ്ദേഹത്തിന് 11 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ‘
തന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങള്‍ ജാഫാരിയോട് ചോദിച്ചപ്പോള്‍ വസീമിന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിഫലം നല്‍കാനായി ബാര്‍ അസോസിയേഷനില്‍ നിന്ന് പണം ശേഖരിക്കുമെന്നും ഇനിയും തുക ശേഖരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മക്കളെ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിരഛേദം ചെയ്യുന്നത് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന ചോദ്യത്തിനോട് ”ഖുറാന് ഷെരീഫിനെ അവഹേളിക്കുന്ന ആര്‍ക്കും കുറഞ്ഞ ശിക്ഷയില്ല.” ഇന്ത്യയില്‍ ശരീഅത്ത് നിയമമായിരുന്നെങ്കില്‍ റിസ്വിയെ കല്ലെറിഞ്ഞ് കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വസീമിനെതിരേ വധഭീഷണിയുമായി നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തേ, വസീം റിസ്വിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലിം മതപണ്ഡിതന് രംഗത്തെത്തിയിരുന്നു. ഇസ്ലാമിക സംഘടനയായ ഷിയാന്‍-ഹൈദര്‍-ഇ-കാരാര്‍ വെല്‍ഫെയര്‍ അസോസിയേഷന് ദേശീയ പ്രസഡിന്റും മതപണ്ഡിതനുമായി ഹസ്നെന്‍ ജാഫ്രി ഡംപിയാണ് റിസ്വിയെ ശിരഛേദം ചെയ്യുന്നയാള്‍ക്ക് 20,000 രൂപയുടെ തുക പ്രഖ്യാപിച്ചത്.
ഖുറാനിലെ 26 നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസീം റിസ്വി സുപ്രീംകോടതിയെ സമീപിച്ചത്. വിശുദ്ധ ഖുറാനിലെ ഈ വരികളാണ് തീവ്രവാദം, അക്രമം, ജിഹാദ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ഈ വിവാദ വരികള്‍ വിശുദ്ധ ഖുറാനില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് അദ്ദേഹം പൊതുതാല്പര്യ ഹര്‍ജിയില്‍ വാദിക്കുന്നത്. ‘യുദ്ധത്തിലൂടെ ഇസ്ലാമിലെ വിപുലീകരണം എന്ന ലക്ഷ്യമാക്കി ആദ്യത്തെ മൂന്നു ഖലീഫമാര്‍ പിന്നീട് വിശുദ്ധ ഖുറാനില്‍ ചേര്‍ത്തതാണ് ഈ വരികളെന്ന് അദ്ദേഹം പറയുന്നു.
‘മുഹമ്മദ് നബിയ്ക്ക് ശേഷം ആദ്യ ഖലീഫയായ ഹസ്രത്ത് അബു ബക്ക് ര്‍, രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമര്‍, മൂന്നാം ഖലീഫയായ ഹസ്രത്ത് ഉസ്മാന് എന്നിവരാണ് മുഹമ്മദ് നബിയുടെ വചനങ്ങളെ അടിസ്ഥാനമാക്കി ഖുറാന് പ്രസിദ്ധപ്പെടുത്തിയത്. ഇതാണ് പിന്നീട് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നത്,’- അദ്ദേഹം പറഞ്ഞു.
ഖലീഫമാര്‍ എഴുതിച്ചേര്‍ത്ത 26 വരികളാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും റിസ്വി പറയുന്നു. ചെറുപ്പക്കാരുടെ മുസ്ലിം തലമുറയെ വഴിതെറ്റിക്കാനും പ്രകോപിപ്പിക്കാനും മതമൗലികവാദികളാക്കാനും തീവ്രവാദികളാക്കാനും അതുവഴി ലക്ഷക്കണക്കിന് നിഷ്കളങ്കര്‍ മരിക്കാനിടയാക്കുന്നതും ഈ വരികളാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: