ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് ചരിത്രം കുറിച്ചു. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ നാലാം ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മിതാലി രാജ് ചരിത്രം കുറിച്ചത്. 213 മത്സരങ്ങളില്‍ നിന്നാണ് ഏഴായിരത്തിലെത്തിയത്.
ഈ മത്സരത്തിന് മുമ്പ് 212 മത്സരങ്ങളില്‍ 6974 റണ്‍സായിരുന്നു മിതാലിയുടെ സമ്പാദ്യം. നാലാം ഏകദിനത്തില്‍ 26 റണ്‍സ് കൂടി കൂട്ടിച്ചേര്ത്ത്് ചരിത്രം കുറിച്ചു. മത്സരത്തില്‍ മിതാലി 71 പന്തില്‍ 45 റണ്‍സ്് നേടി പുറത്തായി.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കരിയറില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോഡ്് മിതാലി സ്വന്തമാക്കിയിരുന്നു. പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് മിതാലി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഷാര്ലെറ്റ്് എഡ്വേഡ്സാണ് ആദ്യം പതിനായിരം റണ്‍സ് നേടിയ വനിതാ താരം.
ഇന്ത്യക്ക് തോല്‍വി
ലഖ്നൗ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ചരിത്രം കുറിച്ച നാലാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച്് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്നത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക്് 3-1 ന്റെ അധിഷേധ്യ ലീഡായി.
267 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ്് ചെയ്ത ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി വിജയിച്ചു. ആദ്യം ബാറ്റ്് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റിന് 266 റണ്‍സാണെടുത്തത്്. 71 പന്തില്‍ 45 റണ്‍സ് നേടിയ മിതാലി രാജ്യാന്തര ഏകദിനത്തില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി. പൂനം റാവുത്ത് 104 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
മിഗ്നോണ്‍ ഡു പ്രീസ് (61), ലിസലെ ലീ (69) ലാറാ ഗുഡാള്‍ (59 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടിക്കൊടുത്തത്.
അവസാന ഏകദിനം ബുധനാഴ്ച ലഖ്നൗവില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: