തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ കെപി അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി
മൂന്ന് കെപിസിസി അംഗങ്ങളും രണ്ടു ജില്ലാ ഭാരവാഹികളും 14 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. പുറത്ത് നിന്നും ഇറക്കുമതി ചെയ്ത സ്ഥാനാര്‍ത്ഥി ഇവിടെ വേണ്ടെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.
വട്ടിയൂര്‍ക്കാവ് എന്‍എസ്എസ് കരയോഗത്തെ കേന്ദ്രീകരിച്ചാണ് വിമതപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മണ്ഡലത്തെ വഴിയമ്പലമാക്കാന്‍ സാധിക്കില്ലെന്നും കെ.പി. അനില്‍കുമാറിനെ അംഗീകരിക്കില്ലെന്നും ആവശ്യപ്പെടുന്ന മണ്ഡലം നേതാക്കള്‍ ഒപ്പിട്ട പ്രമേയം പാസാക്കി.
പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും പ്രചാരണപരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സ് പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞില്ലെങ്കില്‍ പരാജയം ഉറപ്പാണെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു. കെപിസിസി നിര്‍വ്വാഹകസമിതി അംഗമായിരുന്ന സുദര്‍ശനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ പേര് വെട്ടി കെ.പി. അനില്‍കുമാറിനെ കൊണ്ടുവന്നതാണ് പ്രതിഷേധത്തിന് കാരണമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: