നോര്‍ത്ത് സൗണ്ട് (വിന്‍ഡീസ്): ഓപ്പണര്‍ ഇവിന്‍ ലൂയിസിന്റെ സെഞ്ചുറിയില്‍ വിന്‍ഡീസ് ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന്റെ വിജയം നേടിയ വിന്‍ഡീസിന് പരമ്പരയില്‍ 2-0 ന്റെ അധിഷേധ്യ ലീഡായി. 274 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത വിന്‍ഡീസ് 49.4 ഓവറില്‍ അഞ്ചു വിക്കറ്റ്് ന്ഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇവിന്‍ ലൂയിസ് 103 റണ്‍സും ഷായ് ഹോപ്പ് 84 റണ്‍സും നേടി. നിക്കോളസ് പൂരന് 35 റണ്‍സുമായി പുറത്താകാതെ നിന്നു. ലൂയിസാണ് മാന്‍ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സാണെടുത്തത്. ഓപ്പണര്‍ ഗുണതിലക 96 റണ്‍സും ദിനേഷ് ചാണ്ഡിമല്‍ 71 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: