വിനോദ് കിഴക്കേപ്പാട്ട്
ജന്മം കൊണ്ടു പ്രഭുത്വമി, ല്ലബലതാന് സ്വഗൃഹം
വര്‍ണ്ണം, മേനിനടിപ്പിതൊന്നുമി, ല്ലതുസമം മേലാളര്‍തന്‍ സേവയും
തിണ്ണം താഴ്മയില്നിന്നുയര്ന്നു സകലൈശ്വര്യതിനും രാജ്ഞിയായ്
മിന്നും ബ്രഹ്മഘനീഭവം മമ ഗുരും വന്ദേ ജഗന്മാതരം!
ആറാനെന് ഹൃദിതാപമെന്തു വഴി? യെന്നാരാഞ്ഞതിന്‍ മൂലമായ്
ആറാമിന്ദ്രിയമെന്നപോലകമിരുന്നാരോ നയിച്ചൂ ”വരൂ
ആറാധാരമതും കടത്തിവിടുവാന്‍ പോലും കരുത്തുള്ളതാം
ആറാളും ശിവനില്‍ കുടുംബിനിയതാമംബാമൃതേശ്വരീ പദേ”
വിണ്ണോര്‍ക്കും കൊതിയേറിടും മധുരഗാനാലാപവും ഹാസവും
വെണ്ണക്കണ്ണനെ വെന്നിടും കുസൃതിയും ലീലാവിലാസങ്ങളും
എണ്ണിക്കണ്ടമൃതേശിതന് പദയുഗം ധ്യാനിക്കുവോര്തന് ഹൃദി-
ക്കിണ്ണത്തില്‍ നിറയും മരന്ദസമ ബോധാനന്ദ മാധുര്യവും!
ഭൂക്തിയ്ക്ഷയ പാത്രമമ്മ സുഖസമ്പത്തിന്നു കല്പദ്രുമം
സത്യാര്ത്ഥിക്കറിവിന് വെളിച്ചമരുളും തത്വാവബോധാര്ക്കനും
ഇത്ഥം ജീവനു കാമധേനു സമമായര്ത്ഥിച്ചതെല്ലാം തരും
മര്ത്യാകാര മഹേശ്വരീം മമ ഗുരും മാതാമൃതേശീം ഭജേ!
തിങ്കള്ത്താലമൊരുക്കിവ, ച്ചമലമാം പൊന്താരകപ്പൂക്കളും
അന്തിക്കൂടണയുന്ന നല്ക്കിളികള് തന് കൊഞ്ചല് തരും സ്തോത്രവും
മന്ദം ദീപ്തമെരിഞ്ഞണഞ്ഞുരുകിടും കര്പ്പൂരമായര്ക്കനും
അമ്മയ്ക്കാരതി ചെയ്തിടുന്നു നിയതം ഭക്ത്യാ പ്രകൃത്യംബയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: