ഡോ. കെ.എസ്. രാധാകൃഷ്ണന്
ഇസ്ലാമിക തീവ്രവാദികള്‍ ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൊളിറ്റിക്കല്‍ ജിഹാദിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് പൊന്നാനിയിലും കുറ്റിയാടിയിലും കണ്ടത്. ഇസ്ലാം മതവിശ്വാസികളുടെ പിടിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഒതുക്കുക എന്നതാണ് ഇസ്ലാം തീവ്രവാദം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ജിഹാദിന്റെ ലക്ഷ്യം. അതിന്റെ ആദ്യപടിയായിട്ടാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതൃസ്ഥാനത്തേക്ക് തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങളെ സ്ഥാപിക്കുകയെന്നത്.
ഇതിന്റെ തുടക്കം മുസ്ലിംലീഗിലായിരുന്നു. സിമിയുടെ ആദ്യകാല നേതാക്കളെ ലീഗില്‍ പ്രതിഷ്ഠിച്ചു. അവരെല്ലാവരും ലീഗിന്റെ രാഷ്ട്രീയ തീരുമാനത്തെ സ്വാധീനിക്കത്തക്ക അധികാര സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തു. ഇന്ത്യാ വിരുദ്ധനും മുസ്ലിം തീവ്രവാദിയുമായ ഡോ. സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറായത് ഓര്‍ക്കുക.
മദനിയുമായും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകളുമായും മുസ്ലിംലീഗ് നടത്തിയ കൊടുക്കല്‍ വാങ്ങല്‍, കേരളം മറന്നിരിക്കാന്‍ ഇടയില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലിം തീവ്രവാദികളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സെക്യൂലറിസത്തിന്റെ പേരില്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചത്. എം.എം.ഹസന് കെപിസിസി പ്രസിഡന്റിനെ ധിക്കരിച്ചുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തീവ്രവാദികളുമായി സഖ്യം ഉണ്ടാക്കിയതും ഏറ്റവും പുതിയ ഉദാഹരണം.
ഇടതുപക്ഷ കക്ഷികള്‍, വിശേഷിച്ച് സിപിഐ, സിപിഎം എന്നീ കക്ഷികള്‍ സെക്യൂലറിസത്തിന്റെ പേരില്‍ വഹാബി ബ്രാന്‍ഡ് പൊളിറ്റിക്കല്‍ ഇസ്ലാമിനെ പൊതുവേദികളില്‍ ന്യായീകരിച്ചു. മുസ്ലിം മതവിശ്വാസികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള അടവുനയം എന്നാണ് ഈ നടപടി അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മരുമകന് മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ വേദിയില്‍ നിസ്കാരത്തിനു അവസരം ഒരുക്കിക്കൊണ്ട് മതാതീതനായി മാതൃക കാണിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
അങ്ങനെ പാര്‍ട്ടികളില്‍ കടന്നുകൂടിയ ഇസ്ലാമിക തീവ്രവാദികള്‍ പാര്‍ട്ടിയുടെ അധികാരം കയ്യാളിക്കൊണ്ടിരുന്നു. മുസ്ലിം മേഖലകളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മുസ്ലിം ആയിരിക്കണം എന്നാണ് പൊന്നാനിയിലെയും കുറ്റിയാടിയിലെയും പ്രതിഷേധക്കാര്‍ പറയുന്നത്. അപ്പോള്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ സ്ഥാനാര്ഥികളാകുന്നതോ? ഹിന്ദു ഭൂരിപക്ഷ മേഖലകളായ അരൂരും അമ്പലപ്പുഴയിലും കളമശ്ശേരിയിലുമെല്ലാം മുസ്ലിം സ്ഥാനാര്‍ത്ഥികളെ സെക്യൂലറിസത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ ന്യായീകരിക്കുകയും ചെയ്യും.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സെക്യൂലറിസം വേണ്ട, ഇസ്ലാം മാത്രം മതി. സെക്യൂലറിസം ഹൈന്ദവ ക്രൈസ്തവ മേഖലകളില്‍ നിര്‍ബന്ധമായും വേണം എന്നും അവര്‍ പറയും. പ്രവാചകന്റെ കാലം മുതല്‍ ഇതായിരുന്നു ഇസ്ലാമിക രീതി. മുസ്ലിം ന്യൂനപക്ഷ പ്രദേശത്ത് ചെല്ലുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബി സര്‍വ്വമത സത്യവാദം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കണ്ടുമുട്ടുന്ന ജൂതര്‍, ക്രിസ്ത്യാനികള്‍, ബിംബാരാധകര്‍ എന്നിവരെ കാണുന്നിടത്ത് വെച്ച് വധിക്കാനും പറഞ്ഞു. ഇതേ പാതതന്നെയാണ് പൊളിറ്റിക്കല്‍ ജിഹാദിസ്റ്റുകള്‍ പിന്തുടരുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
09-03-2021
പ്രതികരിക്കാൻ ഇവിടെ എഴുതുക: